ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടർ ലേലത്തിൽ വിറ്റത് 5.5 കോടിക്ക്

ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ വിറ്റ് പോയത് 905,000 ഡോളറിന് (ഏകദേശം 5.5 കോടി രൂപ). 1976-ൽ സ്റ്റീവ് വോസ്നൈക് നിർമ്മിച്ച 50 ആപ്പിൾ-1 മോഡലുകളിലൊന്നാണ് ഭീമൻ തുകക്ക് വിറ്റ് പോയത്. മുപ്പതിനായിരം മുതൽ അമ്പതിനായിരം ഡോളറാണ് കമ്പ്യൂട്ടർ ലേലത്തിന് വച്ച ബേൺഹാംസ് പ്രതീക്ഷിച്ചത്. എന്നാൽ ലഭിച്ച തുക അവരെയും അത്ഭുതപ്പെടുത്തി.
 | 
ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടർ ലേലത്തിൽ വിറ്റത് 5.5 കോടിക്ക്


ന്യൂയോർക്ക്:
ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ വിറ്റ് പോയത് 905,000 ഡോളറിന് (ഏകദേശം 5.5 കോടി രൂപ). 1976-ൽ സ്റ്റീവ് വോസ്‌നൈക് നിർമ്മിച്ച 50 ആപ്പിൾ-1 മോഡലുകളിലൊന്നാണ് ഭീമൻ തുകക്ക് വിറ്റ് പോയത്. മുപ്പതിനായിരം മുതൽ അമ്പതിനായിരം ഡോളറാണ് കമ്പ്യൂട്ടർ ലേലത്തിന് വച്ച ബേൺഹാംസ് പ്രതീക്ഷിച്ചത്. എന്നാൽ ലഭിച്ച തുക അവരെയും അത്ഭുതപ്പെടുത്തി.

ഹെന്റി ഫോർഡ് ഓർഗനൈസേഷൻ എന്ന സംഘടനയാണ് ആപ്പിൾ-1 വാങ്ങിയത്. കമ്പ്യൂട്ടർ ഡെയർബേണിലെ തങ്ങളുടെ മ്യൂസിയത്തിൽ പ്രദർശനത്തിന് വയ്ക്കുമെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു. 2012-ൽ പ്രവർത്തിക്കുന്ന ആപ്പിൾ- 1 കമ്പ്യൂട്ടറുകളിലൊന്ന് 374,500 ഡോളറിനാണ് വിറ്റ് പോയത്.