Friday , 17 August 2018
Kalyan
News Updates

വിശ്വാസലംഘനം നടത്തിയതിന് ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ

ബ്രസല്‍സ്: ഗൂഗിളിന് 500 കോടി ഡോളര്‍ ഏകദേശം 3,428 കോടി രൂപ പിഴ. സ്വന്തം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ നിര്‍ബന്ധിച്ചുവെന്ന കുറ്റത്തിനാണ് ടെക് ഭീമന് യൂറോപ്യന്‍ യൂണിയന്‍ വന്‍തുക പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിപണിയിലെ ആധിപത്യം ഉപയോഗിച്ച് ഗൂഗിള്‍ വിശ്വാസ ലംഘനം നടത്തിയതായി യൂറോപ്യന്‍ യൂണിയന്‍ നിരീക്ഷിച്ചു.

ഗൂഗിള്‍ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയ്ഡിലെ പ്രധാന ആപ്പുകളില്‍ കാണിച്ചു പരസ്യവരുമാനം സ്വന്തമാക്കുന്നുവെന്നതാണു മുഖ്യ ആരോപണം. അമേരിക്കയിലെ ടെക് ഭീമന്മാരെ നിയന്ത്രിക്കുവാനുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനമാണ് പിഴ ചുമത്തിയതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടപടിക്കെതിരെ അപ്പീലിന് പോകുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

പ്ലേ സ്‌റ്റോര്‍ ഉപയോഗിക്കണമെങ്കില്‍ ഗൂഗിളിന്റെ തന്നെ സെര്‍ച്ച് എന്‍ജിനും ബ്രൗസര്‍ ആപ്പും നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഇത് നിര്‍ബന്ധിതമായി ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ സ്വന്തം ഷോപ്പിങ് സര്‍വീസുകള്‍ മുന്‍ഗണ നല്‍കിയെന്നതും പിഴ വിധിച്ചതിന് പിന്നിലെ കാരണമാണ്. മുന്‍പും വന്‍തുക യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് പിഴ വിധിച്ചിരുന്നു.

Topics: |

DONT MISS