Sunday , 23 September 2018
News Updates

വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ക്ക് സഹായങ്ങള്‍ ഗൂഗിള്‍ മാപ്പ് വഴി കണ്ടെത്താം

കൊച്ചി: പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്ക് വിവരങ്ങളുമായി ഗൂഗിള്‍ മാപ്പ്. ദുരിതാശ്വാസ ക്യാംപുകള്‍, വാഹന സൗകര്യം, രക്ഷാപ്രവര്‍ത്തകരുടെ ക്യാംപുകള്‍, വെള്ളവും ഭക്ഷണവും ലഭിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി സന്നദ്ധപ്രവര്‍ത്തകരുടെ ലോക്കേഷന്‍ വരെ ഗൂഗിള്‍ വഴി കണ്ടെത്താവുന്നതാണ്. ആംബുലന്‍സുകള്‍ കണ്ടെത്താനും ഗൂഗിള്‍ മാപ്പ് വഴി സാധിക്കും.

Kerala Flood Resources – live Updated എന്ന് ആപ്ലിക്കേഷനില്‍ സെര്‍ച്ച് ചെയ്താല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാകുന്ന സ്ഥലങ്ങളിലേക്ക് എത്താന്‍ ഗൂഗിള്‍ മാപ്പ് സഹായമാകുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍ക്കും ഇത് ഉപയോഗിക്കാം.

ഇന്ന് രാവിലെ മുതല്‍ നേവിയുടെ ഹെലികോപ്റ്ററുകള്‍ വഴി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായിരിക്കുന്നത്.

 

 

DONT MISS