ഗൂഗിൾ സ്ട്രീറ്റ് വ്യൂ: ഇനി കടലും ത്രീ ഡിയിൽ

നഗരങ്ങളുടെ ത്രീഡി മാപ്പിംഗിലൂടെ സാങ്കേതിക ലോകത്തെ ഞെട്ടിച്ച ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇനി കടലിനടിയിലേക്കും. അണ്ടർ വാട്ടർ ദൃശ്യങ്ങൾ ത്രീ ഡി സാങ്കേതിക വിദ്യയിൽ കോർത്തിണക്കിയാണ് പുതിയ പരീക്ഷണം. ഓസ്ട്രലിയയിലെ ഗ്രേറ്റ് ബാരിയർ തീരത്തിന്റെ മാപ്പാണ് ഗൂഗിൾ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.
 | 

ഗൂഗിൾ സ്ട്രീറ്റ് വ്യൂ: ഇനി കടലും ത്രീ ഡിയിൽ
സിഡ്‌നി: നഗരങ്ങളുടെ ത്രീഡി മാപ്പിംഗിലൂടെ സാങ്കേതിക ലോകത്തെ ഞെട്ടിച്ച ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇനി കടലിനടിയിലേക്കും. അണ്ടർ വാട്ടർ ദൃശ്യങ്ങൾ ത്രീ ഡി സാങ്കേതിക വിദ്യയിൽ കോർത്തിണക്കിയാണ് പുതിയ പരീക്ഷണം. ഓസ്ട്രലിയയിലെ ഗ്രേറ്റ് ബാരിയർ തീരത്തിന്റെ മാപ്പാണ് ഗൂഗിൾ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.

ഓസ്ട്രലിയൻ മാപ്പിംഗ് കമ്പനിയായ സീവ്യൂ വർവ്വേയാണ് ഗൂഗിളിന് വേണ്ടി വിശദമായ മാപ്പ് തയ്യാറാക്കിയത്. ജൈവവൈവിധ്യ മേഖലയായ ഗ്രേറ്റ് ബാരിയറിനെ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. ക്വീൻസ് ലാൻഡ് തീരത്തിന്റെ ഭാഗമായ ഇവിടെ നൂറുകണക്കിന് പേർ മാസങ്ങളോളം പരിശ്രമിച്ചിട്ടിട്ടാണ് മാപ്പ് തയ്യാറാക്കാൻ സാധിച്ചത്.

ഇതിനായി പ്രത്യേക ക്യാമറ തന്നെ ഡിസൈൻ ചെയ്തതായി സീവ്യൂ സർവ്വേ എക്‌സിക്യൂട്ടീവ് ഡയറക്ടർ റിച്ചാർഡ് വേവേഴ്‌സ് പറഞ്ഞു. ഓരോ മൂന്ന് സെക്കൻഡിലും 360 ഡിഗ്രിയിൽ ഓരോ ഫോട്ടോ വീത് ച്ത്രീകരിക്കാൻ  കഴിയുന്നതായിരുന്നു ക്യാമറ. 2300 കിലോമീറ്ററോളം വരുന്ന കടൽത്തീരം പല പ്രദേശങ്ങളായി തിരിച്ചാണ് സംഘം ചിത്രീകരിച്ചത്.

പതിനായിരക്കണക്കിന് ഫോട്ടോകൾ കോർത്തിണക്കി കടലിന്റെ പുനരാവിഷ്‌കാരം തന്നെ ഗൂഗിൾ നടത്തിക്കഴിഞ്ഞു. പ്രകൃതിയുടെ ഈ അദ്ഭുതം അനുഭവിക്കാൻ സൈറ്റ് സന്ദർശിക്കുന്ന എല്ലാവർക്കും കഴിയുമെന്നാണ് ഗൂഗിൾ പ്രതിനിധി ഇതേക്കുറിച്ച് പറഞ്ഞത്. ത്രീ ഡി മാപ്പിംഗിലൂടെ സന്ദർശകർക്ക് വെർച്ച്വൽ ഡൈവിന് ഗൂഗിൾ അവസരമൊരുക്കുകയാണ്. സൈറ്റ് സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.google.com/maps/views/u/0/streetview/oceans?gl=us