എച്ച്ടിസിയുടെ റി ക്യാമറ നവംബറിൽ ഇന്ത്യയിൽ

ഫോണുകൾക്കായുള്ള എച്ച്ടിസിയുടെ എക്സ്റ്റേണൽ റി ക്യാമറ നവംബർ ആദ്യവാരം ഇന്ത്യയിൽ പുറത്തിറങ്ങും. സ്നാപ്ഡീലിലൂടെയാണിത് ലഭ്യമാകുക.
 | 

എച്ച്ടിസിയുടെ റി ക്യാമറ നവംബറിൽ ഇന്ത്യയിൽ
ഫോണുകൾക്കായുള്ള എച്ച്ടിസിയുടെ എക്‌സ്‌റ്റേണൽ റി ക്യാമറ നവംബർ ആദ്യവാരം ഇന്ത്യയിൽ പുറത്തിറങ്ങും. സ്‌നാപ്ഡീലിലൂടെയാണിത് ലഭ്യമാകുക.

സിലിണ്ട്രിക്കൽ ആകൃതിയിലുള്ള എച്ച്ടിസി റി കൈകളിൽ ഒതുങ്ങുന്ന ചെറിയ ക്യാമറയാണ്. 16 മെഗാപിക്‌സൽ സി.എം.ഒ.എസ് സെൻസർ, ഫുൾ എച്ച് ഡി(1080പി) വീഡിയോ റെക്കോർഡിംഗ്, 146 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്, സ്ലോമോഷൻ ആൻഡ് ടൈംലാപ്‌സ് റെക്കോർഡിംഗ് തുടങ്ങിയവ ഈ ക്യാമറയുടെ സവിശേഷതകളിൽ ചിലതാകുന്നു. വാട്ടർപ്രൂഫായതിനാൽ ജലത്തിനടിയിലും ഇതുപയോഗിച്ച് ചിത്രീകരിക്കാം. ഇതിലുള്ള റി ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന റിമോട്ട് ലൈവ് വ്യൂഫൈൻഡറിലൂടെ നിങ്ങൾക്ക് ചിത്രീകരിക്കുന്ന രംഗങ്ങൾ തത്സമയം മൊബൈൽ സ്‌ക്രീനിൽ കാണാനാകും. ഈ ദൃശ്യങ്ങൾ ക്യാമറയിൽ സ്റ്റോർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഈ ക്യാമറയിലൂടെ ചിത്രീകരിക്കുന്നവ നിങ്ങളുടെ ഫോണിലോ ക്ലൗഡിലോ ഓട്ടോമാറ്റിക്കായി സ്‌റ്റോർ ചെയ്യപ്പെടുന്നതിനാൽ നിങ്ങൾ സ്‌പേസിനെക്കുറിച്ച് വേവലാതിപ്പെടേണ്ട ആവശ്യമില്ല.

യൂട്യൂബിലേക്ക് റിയൽ ടൈം വീഡിയോ സ്ട്രീമിംഗ് സാധ്യമാക്കുന്ന ക്യാമറയാണിതെന്നാണ് എച്ച്ടിസി അവകാശപ്പെടുന്നത്. റി ആപ്ലിക്കേഷൻ ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ലഭ്യമാണ്.