മൊബൈലുകൾക്ക് അനുയോജ്യമായ .ooo ഡൊമെയ്‌നുമായി ഇൻഫിബീം

ഇന്ത്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ കോമേഴ്സ് പോർട്ടലായ ഇൻഫിബീം ഒരു ന്യൂ ജനറിക് ടോപ്പ് ലെവൽ ഡൊമെയ്ൻ ലോഞ്ച് ചെയ്തു. .ooo എന്നാണീ ഡൊമെയ്ന്റെ പേര്. ലോകമെമ്പാടുമുള്ള വെബ്സൈറ്റുകൾക്കായി ഈ ഡൊമെയ്ൻ ലഭ്യമാണ്. സ്മാർട്ട്ഫോണുകളിൽ ടൈപ്പ് ചെയ്യാൻ എളുപ്പമായ ഡൊമെയ്നാണിതെന്നാണ് ഇൻഫിബീം പറയുന്നത്.
 | 
മൊബൈലുകൾക്ക് അനുയോജ്യമായ .ooo ഡൊമെയ്‌നുമായി ഇൻഫിബീം

ഇന്ത്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ കോമേഴ്‌സ് പോർട്ടലായ ഇൻഫിബീം ഒരു ന്യൂ ജനറിക് ടോപ്പ് ലെവൽ ഡൊമെയ്ൻ ലോഞ്ച് ചെയ്തു. .ooo  എന്നാണീ ഡൊമെയ്‌ന്റെ പേര്. ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകൾക്കായി ഈ ഡൊമെയ്ൻ ലഭ്യമാണ്. സ്മാർട്ട്‌ഫോണുകളിൽ ടൈപ്പ് ചെയ്യാൻ എളുപ്പമായ ഡൊമെയ്‌നാണിതെന്നാണ് ഇൻഫിബീം പറയുന്നത്.

മൊബൈലുകളിലൂടെ നിരന്തരം ആക്‌സസ് ചെയ്യുന്ന സൈറ്റുകൾക്കാണിത് ഏറ്റവും അനുയോജ്യം. തങ്ങളുടെ കമ്പനി പേരിനൊപ്പം വെബ്‌സൈറ്റുകൾ രജിസ്റ്റർ ചെയ്യാൻ ആളുകളെ അനുവദിക്കുന്ന ഡൊമെയ്‌നാണ് .ooo ഡൊമെയ്ൻ. ഇന്നത്തെ .com ഡൊമെയ്‌നുകളിൽ ഇത് ബുദ്ധിമുട്ടാണ്. ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേർസിനെ(Icann)യാണ് ഈ ഡൊമെയ്ൻ ഉപയോഗിക്കാൻ ഇൻഫീബീം അനുദിച്ചിരിക്കുന്നത്. ഇകാന്റെ തീരുമാനമനുസരിച്ചായിരിക്കും ഈ ഡൊമെയ്‌ന്റെ ലഭ്യത തീരുമാനിക്കപ്പെടുന്നത്.

ബിഗ്‌റോക്ക്(ഇന്ത്യ), കോംലൗഡ്(ലണ്ടൻ), സിഎസ്‌സി ഗ്ലോബൽ (യുഎസ്എ), ഇനോം(യുഎസ്എ), യൂറോഡിഎൻഎസ്(ലക്‌സംബർഗ്), ജിഎംഒ(ജപ്പാൻ), മാർക്ക് മോണിറ്റർ(യുഎസ്എ), നെയിം.കോം(യുഎസ്എ), നെറ്റ് വർക്ക് സൊല്യൂഷൻസ്(യുഎസ്എ) തുടങ്ങിയ ആഗോള ഡൊമെയ്ൻ രജിസ്ട്രാർമാരുമായി കരാറുകളിൽ ഒപ്പുവച്ചതായി ഇൻഫിബീം പ്രഖ്യാപിച്ചിട്ടുണ്ട്.