അപ്പ് മൂവ്, അപ്പ് 3; ജാബോണിന്റെ പുതിയ ഫിറ്റ്‌നെസ് ട്രാക്കറുകൾ വരുന്നു

വെയറബിൾ ഡിവൈസ് നിർമാതാക്കളായ ജാബോൺ പുതിയ ഫിറ്റ്നെസ് ട്രാക്കറുകളുമായി വരുന്നുവെന്ന് റിപ്പോർട്ട്. അപ്പ് മൂവ്, അപ്പ് 3 എന്നീ പേരുകളിലുള്ളതാണ് പുതിയ ഡിവൈസുകൾ. യൂസർമാരുടെ ഫിറ്റ്നെസ് ട്രാക്ക് ചെയ്യാൻ കഴിയുന്ന ഉപകരണങ്ങളാണിവ. ഒരു എൽഇഡി ഡിസ്പ്ലേ സഹിതമെത്തുന്ന അപ്പ് മൂവിലൂടെ യൂസർ കയറുന്ന പടിക്കെട്ടുകളുടെ എണ്ണവും അതിന് എടുക്കുന്ന സമയവും ട്രാക്ക് ചെയ്യാം. 180 ഡോളറിന് ഡിവൈസ് ലഭ്യമാകുമെന്ന് ജാബോൺ പറയുന്നത്.
 | 
അപ്പ് മൂവ്, അപ്പ് 3; ജാബോണിന്റെ പുതിയ ഫിറ്റ്‌നെസ് ട്രാക്കറുകൾ വരുന്നു

വെയറബിൾ ഡിവൈസ് നിർമാതാക്കളായ ജാബോൺ പുതിയ ഫിറ്റ്‌നെസ് ട്രാക്കറുകളുമായി വരുന്നുവെന്ന് റിപ്പോർട്ട്. അപ്പ് മൂവ്, അപ്പ് 3 എന്നീ പേരുകളിലുള്ളതാണ് പുതിയ ഡിവൈസുകൾ. യൂസർമാരുടെ ഫിറ്റ്‌നെസ് ട്രാക്ക് ചെയ്യാൻ കഴിയുന്ന ഉപകരണങ്ങളാണിവ. ഒരു എൽഇഡി ഡിസ്‌പ്ലേ സഹിതമെത്തുന്ന അപ്പ് മൂവിലൂടെ യൂസർ കയറുന്ന പടിക്കെട്ടുകളുടെ എണ്ണവും അതിന് എടുക്കുന്ന സമയവും ട്രാക്ക് ചെയ്യാം. 180 ഡോളറിന് ഡിവൈസ് ലഭ്യമാകുമെന്ന് ജാബോൺ പറയുന്നത്.

അപ്പ് 3 എന്നത് ഒരു റിസ്റ്റ് ബാൻഡാണ്. ഇതിന്റെ സ്ട്രാപ്പിൽ സെൻസറുകളുണ്ട്. യൂസറുടെ ഹാർട്ട് ബീറ്റും ഫിസിക്കൽ ആക്ടിവിറ്റികളും ട്രാക്ക് ചെയ്യാൻ ഇതിന് കഴിവുണ്ട്. ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ആരോഗ്യകരമായ നിർദേശങ്ങൾ അപ്പ് ആപ്പിലൂടെ ലഭ്യമാക്കാനും ഈ ഉപകരണം വഴിയൊരുക്കുന്നു. അപ്പ് മൂവിന് കരുത്ത് പകരുന്ന മോഷൻ എക്‌സ് ടെക്‌നോളജിയാണ്. ജാബോണിന്റെ അപ്പ് ആപ്ലിക്കേഷനുമായി ബ്ലൂടൂത്ത് വഴി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രീ ഓർഡർ ബുക്കിംഗിന് അപ്പ് മൂവ് ഇന്ന് മുതൽ തയ്യാറായതായി കമ്പനി വെളിപ്പെടുത്തുന്നു. എന്നാൽ അപ്പ് 3 ഈ വർഷം അവസാനം മാത്രമെ ലഭ്യമാകുകയുള്ളൂ. സെപ്തംബറിലാണ് ജാബോൺ തങ്ങളുടെ സോഫ്റ്റ് വെയറായ അപ്പ് പുറത്തിറക്കിയത്. ഏതൊരു ഗാഡ്ജറ്റിൽ നിന്നുമുള്ള ഹെൽത്ത് ആൻഡ് ഫിറ്റ്‌നെസ് ഡാറ്റകളെയും കൂട്ടിയോജിപ്പിക്കാൻ ഈ സോഫ്‌ററ് വെയറിന് കഴിവുണ്ട്.