ലെനോവൊയുടെ യോഗ ടാബ്ലറ്റ് ഇന്ത്യയിൽ

ഇന്ത്യയിലെ ടാബ്ലറ്റ് മാർക്കറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ലെനോവൊ അവരുടെ പുതിയ യോഗ ടാബ്ലറ്റ് ലോഞ്ച് ചെയ്തു.
 | 
ലെനോവൊയുടെ യോഗ ടാബ്ലറ്റ് ഇന്ത്യയിൽ

 

ഇന്ത്യയിലെ ടാബ്ലറ്റ് മാർക്കറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ലെനോവൊ അവരുടെ പുതിയ യോഗ ടാബ്ലറ്റ് ലോഞ്ച് ചെയ്തു. 20,990നും 47,990നും ഇടയിലാണ് വില. ഇ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാർട്ടിലാണ് ഇവ ഇപ്പോൾ ലഭിക്കുന്നത്. നാല് തരത്തിലുള്ള ടാബ്ലറ്റുകളാണ് ഈ ഗണത്തിൽ ലെനൊവൊ പുറത്തിറക്കിയത്. ഇതിൽ മൂന്നെണ്ണം ആൻഡ്രോയ്ഡിലും ഒന്ന് വിൻഡോസിലുമാണ് പ്രവർത്തിക്കുന്നത്.

ഫുൾ എച്ച്ഡി, ഡോൾബി വോൾഫ്‌സൺ, വൈഫൈ ഓഡിയോ, എട്ട് എംപി റിയർ ക്യാമറ, 1.6 എംപി എച്ച്ഡി ഫ്രണ്ട് ക്യാമറ എന്നിവ ഇവയുടെ ചില സവിശേഷതകളാണ്. ഇന്റൽ ആറ്റം ചിപ്പുകളാണ് ഇവയ്ക്ക് കരുത്തേകുന്നത്.