എൽജിയുടെ ജി വാച്ച് ആർ ആൻഡ്രോയ്ഡ് വെയർ വരുന്നു

എൽജി പുറത്തിറക്കുന്ന ജി വാച്ച് ആർ ആൻഡ്രോയ്ഡ് വെയർ നവംബറിൽ എത്തും. യൂറോപ്പിലാണ് ആദ്യം ഇത് ലോഞ്ച് ചെയ്യുകയെന്ന് കമ്പനി പ്രഖ്യാപിച്ചു. നവംബർ ആദ്യത്തിൽ റീട്ടെയിൽ സൈറ്റുകളിലൂടെ യൂറോപ്പുകാർക്ക് വാച്ച് വാങ്ങാം. അധികം വൈകാതെ നോർത്ത് അമേരിക്ക, ഏഷ്യ, കോമൺവെൽത്ത് ഇന്റിപെന്റന്റ് സ്റ്റേറ്റുകളിലും ജി വാച്ച് എത്തിച്ചേരും. തെരഞ്ഞെടുത്ത ചില മാർക്കറ്റുകളിലെ കസ്റ്റമേർസിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ഗൂഗിൾ പ്ലേയിലൂടെ വാച്ച് വാങ്ങാമെന്നും എൽജി അറിയിച്ചിട്ടുണ്ട്.
 | 

ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വിലയേറിയ ആൻഡ്രോയ്ഡ് വെയർ സ്മാർട്ട് വാച്ചായിരിക്കും ഇത്. ഇതിന് ഏകദേശം 23,900 രൂപയായിരിക്കും വിലയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 1.3 ഇഞ്ച് പ്ലാസ്റ്റിക് ഒഎൽഇഡി അല്ലെങ്കിൽ പി ഒഎൽഇഡി  ഡിസ്‌പ്ലേയായിരിക്കും ഇതിനുണ്ടാകുക. എൽജിയുടെ ഫഌ്‌സ് സ്മാർട്ട്‌ഫോണുകളിലാണീ സാങ്കേതികവിദ്യ ആദ്യമായി കണ്ടിരുന്നത്. 360 ഇന്റു 360 റസല്യൂഷനിലാണ് ഇതിൻരെ ഡിസ്‌പ്ലേ ഉണ്ടായിരിക്കുക. 1.2 ജിഗാഹെർട്‌സ് ക്വാൽകോം സ്‌നാപ്ഡ്രാഗൻ 400 പ്രോസസ്സർ, 512 എംബി റാം, 4 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജ്, 410 എംഎഎച്ച് ബാറ്ററി തുടങ്ങിയവ ഇതിൻരെ സവിശേഷതകളാണ്. ഐപി 6 സർട്ടിഫിക്കറ്റ് നേടിയ ഈ സ്മാർട്ട് വാച്ച് ഒരു മീറ്റർ ആഴമുള്ള വെള്ളത്തിൽ അരമണിക്കൂർ ഇട്ടാലും ഒന്നും സംഭവിക്കില്ലന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വാച്ചിലെ വോയ്‌സ് റക്കഗ്‌നിഷൻ നോട്ടിഫിക്കേഷനിലൂടെ മിസ് കോളുകൾ, വരാനിരിക്കുന്ന മീറ്റിംഗുകൾ, ഇവന്റുകൾ, പ്രാദേശിക കാലാവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നമുക്ക് ലഭിക്കും. കൂടാതെ യൂസറുടെ ഹാർട്ട് ബീറ്റുകൾ ട്രാക്ക് ചെയ്യാനും ഈ സ്മാർട്ട് വാച്ചിന് കഴിവുണ്ട്.