കഴുത്തിൽ ധരിക്കാവുന്ന ബ്ലൂടൂത്ത് ഹെഡ്‌സെറ്റുമായി എൽജി

കഴുത്തിലണിയാൻ സാധിക്കുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റുമായാണ് ഇത്തവണ എൽജിയുടെ വരവ്. എൽജി ടോൺ ഇൻഫിനിം എന്ന ഈ ഡിവൈസിന് ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോണുകളുമായി ഡാറ്റകൾ കൈമാറാനാകും. ഇന്ത്യയിൽ ഇത് ലഭിക്കുന്നത് 10,990 രൂപയ്ക്കാണ്. കമ്പനിയുടെ റെട്രാക്ടബിൾ വയർ മാനേജ്മെന്റ് ടെക്നോളജി അടങ്ങിയതാണ് ഈ ഹെഡ്സെറ്റ്. മെറ്റാലിക്ക് ഫിനിഷിംഗോട് കൂടി എർഗോണൊമിക് കർവ്ഡ് ഡിസൈനിലാണിത് എത്തുന്നത്. ഇതിലുള്ള ജോഗ്സ് വിറ്റ്ച്ച് കൺട്രോൾ ഫീച്ചറിലൂടെ മ്യൂസിക്കിനെ എളുപ്പം നിയന്ത്രിക്കാനാകുന്നു.
 | 
കഴുത്തിൽ ധരിക്കാവുന്ന ബ്ലൂടൂത്ത് ഹെഡ്‌സെറ്റുമായി എൽജി

 

കഴുത്തിലണിയാൻ സാധിക്കുന്ന ബ്ലൂടൂത്ത് ഹെഡ്‌സെറ്റുമായാണ് ഇത്തവണ എൽജിയുടെ വരവ്. എൽജി ടോൺ ഇൻഫിനിം എന്ന ഈ ഡിവൈസിന് ബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോണുകളുമായി ഡാറ്റകൾ കൈമാറാനാകും. ഇന്ത്യയിൽ ഇത് ലഭിക്കുന്നത് 10,990 രൂപയ്ക്കാണ്. കമ്പനിയുടെ റെട്രാക്ടബിൾ വയർ മാനേജ്‌മെന്റ് ടെക്‌നോളജി അടങ്ങിയതാണ് ഈ ഹെഡ്‌സെറ്റ്. മെറ്റാലിക്ക് ഫിനിഷിംഗോട് കൂടി എർഗോണൊമിക് കർവ്ഡ് ഡിസൈനിലാണിത് എത്തുന്നത്. ഇതിലുള്ള ജോഗ്‌സ് വിറ്റ്ച്ച് കൺട്രോൾ ഫീച്ചറിലൂടെ മ്യൂസിക്കിനെ എളുപ്പം നിയന്ത്രിക്കാനാകുന്നു.

കറന്റ് ടൈം അലേർട്ട്, എസ്എംഎസ്/ എസ്എൻഎസ് റീപ്ലേ, സ്പീഡ് ഡയൽ, ഡയറക്ട് ഡയൽ, ഫാവറൈറ്റ് കാൾ, അഡ്വാൻസ്ഡ് വൈബ്രേഷൻ അലേർട്ട് തുടങ്ങിയവയും ഇതിന്റെ എടുത്ത് പറയാവുന്ന സവിശേഷതകളാണ്. ഇൻകമിംഗ് കാളുകൾ വരുമ്പോൾ കാളർ ഐഡിയിലൂടെ യൂസർമാരെ അറിയിക്കാൻ ഈ ഹെഡ്‌സെറ്റിന് സാധിക്കും. എൽജി ബ്ലൂടൂത്ത് സ്റ്റീരിയോ ഹെഡ്‌സെറ്റിലൂടെ യൂസർമാർക്ക് നേരത്തെ സേവ് ചെയ്ത് കോൺടാക്‌ററുകളിലേക്ക് നേരിട്ട് കാൾ ചെയ്യാൻ സാധിക്കും. ഇതിനായി സ്മാർട്ട് ഫോൺ കൈകൊണ്ട് തൊടേണ്ടെന്നാണ് ഇതിന്റെ പ്രത്യേകത. എസ്എംഎസിനും എസ്എൻഎസിനും പ്രത്യേകം വൈബ്രേഷൻ പാറ്റേണുകൾ സെറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. അതിലൂടെ മെസേജുകളുടെ സ്വഭാവം മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുന്നു. ഒരു ബട്ടൻപ്രസിലൂടെ അവരുടെ സ്മാർട്ട് ഫോണിലെ നിലവിലുള്ള സമയമറിയാനും ഈ ഹെഡ്‌സെറ്റിലൂടെ സാധിക്കും.