സോളാർ മൊബൈൽ ചാർജിംഗ് സ്‌റ്റേഷനായി മാറിയ ടെലിഫോൺ ബൂത്തിന്റെ കഥ

ലണ്ടനിലെ ഏറ്റവും ആകർഷണമുള്ള സ്ഥലമായി മാറിയിരിക്കുകയാണ് അവിടുത്തെ ഒരു ടെലിഫോൺ ബൂത്ത്. മൊബൈലുകളുടെ വ്യാപനത്തോടെ ഉപയോഗം കുറഞ്ഞ ടെലിഫോൺ ബൂത്തുകളിലൊന്നിനെ മൊബൈലുകൾ ചാർജ് ചെയ്യാനുള്ള കേന്ദ്രമായി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇവിടുത്തുകാർ. ഇവിടുത്തെ ഉപയോഗത്തിന് സൗരോർജമാണ് തീർത്തും ഉപയോഗിക്കുന്നതന്ന പ്രത്യേകതയുമുണ്ട്. ഇത്തരത്തിലുള്ള ആറ് സോളാർ പവേർഡ് മൊബൈൽ ചാർജിംഗ് സ്റ്റേഷനുകൾ കൂടി വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കം നടക്കുകയുമാണ്.
 | 

ഈ ബൂത്തിലൂടെ ആളുകൾക്ക് അവരുടെ ഐ ഫോണുകൾ, ആൻഡ്രോയ്ഡുകൾ, മറ്റ് ഗാഡ്ജറ്റുകൾ തുടങ്ങിയവ ചാർജ് ചെയ്യാവുന്നതാണ്. ഇവിടെയുള്ള റെഡ് ബോക്‌സുകലിലൂടെയാണ് ചാർജിംഗ് സാധ്യമാകുന്നത്. ഇവയ്ക്ക് ഊർജം പകരുന്നത് സോളാർ പാനലുകളാണ്. ഇവയിലൂടെ ചുരുങ്ങിയത് 100 ഫോണുകളെങ്കിലും ഒരു ദിവസം ചാർജ് ചെയ്യാനാകും.

ഇത്തരത്തിലുളള ആദ്യ സോളാർ ബോക്‌സ് ലണ്ടനിലെ തിരക്കേറിയ ഷോപ്പിംഗ് ഡിസ്ട്രിക്ടായ ടോട്ടെൻ കോർട്ട് റോഡിലാണീ ബോക്‌സ് സ്ഥിതി ചെയ്യുന്നത്. ആർക്കു വേണമെങ്കിലും ഇത് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിലെ രണ്ട് പൂർവ വിദ്യാർത്ഥികളായ ഹരോൾഡ് ക്രാസ്റ്റണും കിർസ്റ്റി കെന്നിയുമാണ് ഈ സോളാർ ബോക്‌സ് വികസിപ്പിച്ചെടുത്തത്.