മൈക്ക; ഇന്റലിന്റെ പുതിയ സ്മാർട്ട് ആഢംബര ബാൻഡ്

ഇനി സ്മാർട്ട്ഫോൺ കൊണ്ടു നടക്കാതെ ഫേസ്ബുക്ക്, ഗൂഗിൾ, യെൽപ് തുടങ്ങിയവ ആക്സസ് ചെയ്യാൻ വേണ്ടി ഒരു ആഢംബര 'ബാൻഡ്' കൈയിൽ ധരിച്ചാൽ മതിയെന്നാണ് ഇന്റൽ പറുന്നത്. ഇന്റലിന്റെ മൈ ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ ആക്സസറി അല്ലെങ്കിൽ മൈക്കയാണ് ഈ സൗകര്യമൊരുക്കുന്ന അത്ഭുത ഡിവൈസ്. ഒറ്റ നോട്ടത്തിൽ കൈയിൽ ധരിക്കാവുന്ന ഒരു ആഢംബര ബാൻഡ് മാത്രമാണിത്. ഫാഷനോട് താൽപര്യം പുലർത്തുന്ന സ്ത്രീകളെ ഉദ്ദേശിച്ചുള്ള സ്നേക്ക്സ്കിൻ ബ്രേസ്ലെറ്റാണിത്.
 | 

മൈക്ക; ഇന്റലിന്റെ പുതിയ സ്മാർട്ട് ആഢംബര ബാൻഡ്
ഇനി സ്മാർട്ട്‌ഫോൺ കൊണ്ടു നടക്കാതെ ഫേസ്ബുക്ക്, ഗൂഗിൾ, യെൽപ് തുടങ്ങിയവ ആക്‌സസ് ചെയ്യാൻ വേണ്ടി ഒരു ആഢംബര ‘ബാൻഡ്’ കൈയിൽ ധരിച്ചാൽ മതിയെന്നാണ് ഇന്റൽ പറുന്നത്. ഇന്റലിന്റെ മൈ ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ ആക്‌സസറി അല്ലെങ്കിൽ മൈക്കയാണ് ഈ സൗകര്യമൊരുക്കുന്ന അത്ഭുത ഡിവൈസ്. ഒറ്റ നോട്ടത്തിൽ കൈയിൽ ധരിക്കാവുന്ന ഒരു ആഢംബര ബാൻഡ് മാത്രമാണിത്. ഫാഷനോട് താൽപര്യം പുലർത്തുന്ന സ്ത്രീകളെ ഉദ്ദേശിച്ചുള്ള സ്‌നേക്ക്‌സ്‌കിൻ ബ്രേസ്‌ലെറ്റാണിത്. സ്മാർട്ട് വാച്ചുകളുടെയും ഫിറ്റ്‌നെസ് ബ്രാൻഡുകളുടെയും മാത്സര്യമേറിയ വിപണിയിൽ മുന്നിലെത്താനുള്ള ഇന്റലിന്റെ നൂതനശ്രമമാണിത്.

ലാപിസ് സ്റ്റോണുകൾ, ഒബ്‌സിഡിയൻ, 18 കാരറ്റ് ഗോൾഡ് കോട്ടിംഗ് എന്നിങ്ങനെ സാങ്കേതികതയ്ക്ക് പുറമെ ആഢംബരത്താലും സമൃദ്ധമാണീ ബാൻഡ്. ഇതിന് പുറമെ റിസ്റ്റിനുള്ളിൽ ഒരു സഫയർ കർവ്ഡ് സ്‌ക്രീനുമുണ്ട്. ടെക്സ്റ്റ് മെസേജുകൾ, കലണ്ടർ ഐറ്റംസ്, ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയവയിൽ നിന്നുള്ള ഇവന്റുകൾ, അടുത്തുള്ള റെസ്റ്റോറന്റുകൾ, സ്‌റ്റോറുകൾ എന്നിവയെ സംബന്ധിച്ച് യെൽപിൽ നിന്നുള്ള റെക്കമന്റേഷനുകൾ തുടങ്ങിയവ ഇതിലാണ് ഡിസ്‌പ്ലേ ചെയ്യപ്പെടുക. ഇൻകമിംഗ് അലെർട്ടായി ശബ്ദമുണ്ടാക്കുന്നതിന് പകരം ഈ ബ്രേസ്‌ലെറ്റ് വൈബ്രേറ്റ് ചെയ്യുകയാണ് ചെയ്യുക. 495 ഡോളറാണ് ഇതിന്റെ വില. ഇതിനൊപ്പം രണ്ടു വർഷത്തേക്ക് ഡാറ്റാപ്ലാൻ വിത്ത് എടി ആൻഡ് ടി യും ലഭിക്കും. അതായത് മിക്ക സ്മാർട്ട് വാച്ചുകളെയും പോലെ കണക്ടിവിറ്റിക്കായി ഒരു സ്മാർട്ട്‌ഫോണുമായി ഇതിന് ബന്ധം വേണ്ടെന്ന് സാരം. തിങ്കളാഴ്ച നടന്ന ഒരു പ്രസ്‌റിലീസിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു ദിവസം ബാറ്ററി ലൈഫുള്ള ബ്രേസ്‌ലെറ്റാണിതെന്ന് ഇന്റൽ പറയുന്നു. ബാർനെയുടെ അപ്‌സ്‌കെയിൽ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളിലൂടെ ഈ ബാൻഡ് ഡിസംബർ ആദ്യം വിൽപനയ്‌ക്കെത്തും.