ലൂമിയ 535; മൈക്രോസോഫ്റ്റ് ബ്രാൻഡിലെത്തുന്ന ആദ്യ ഫോൺ

വെറും 135 ഡോളറിന് ലഭ്യമാകുന്ന ഒരു സ്മാർട്ട്ഫോൺ വിപണിയിലിറക്കുമെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. മൈക്രോസോഫ്റ്റ് ലൂമിയ 535 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ സ്വന്തം ബ്രാൻഡ് നെയിമിൽ പുറത്തിറങ്ങുന്ന ആദ്യ ലൂമിയ ഫോണാണിത്. നോക്കിയയെ ഏറ്റെടുത്തതിന് ശേഷം മൈക്രോസോഫ്റ്റ് ഈ വർഷം നിരവധി ലൂമിയ മോഡലുകൾ ഇതിന് മുമ്പും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം നോക്കിയ ബ്രാൻഡിലായിരുന്നു അറിയപ്പെട്ടിരുന്നത്.
 | 
ലൂമിയ 535; മൈക്രോസോഫ്റ്റ് ബ്രാൻഡിലെത്തുന്ന ആദ്യ ഫോൺ

 

വെറും 135 ഡോളറിന് ലഭ്യമാകുന്ന ഒരു സ്മാർട്ട്‌ഫോൺ വിപണിയിലിറക്കുമെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. മൈക്രോസോഫ്റ്റ് ലൂമിയ 535 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ സ്വന്തം ബ്രാൻഡ് നെയിമിൽ പുറത്തിറങ്ങുന്ന ആദ്യ ലൂമിയ ഫോണാണിത്. നോക്കിയയെ ഏറ്റെടുത്തതിന് ശേഷം മൈക്രോസോഫ്റ്റ് ഈ വർഷം നിരവധി ലൂമിയ മോഡലുകൾ ഇതിന് മുമ്പും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം നോക്കിയ ബ്രാൻഡിലായിരുന്നു അറിയപ്പെട്ടിരുന്നത്.

അഞ്ച് ഇഞ്ച് സ്‌ക്രീനാണ് ലൂമിയ 535 വിൻഡോസ് സ്മാർട്ട്‌ഫോണിനുള്ളത്. അഞ്ച് മെഗാപിക്‌സലുകളുള്ള ഫ്രണ്ട് ക്യാമറയും റിയർ ക്യാമറയും ഇതിനുണ്ട്. സാധാരണ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് എടുക്കുന്ന സെൽഫികളേക്കാൾ മികച്ച സെൽഫികളെടുക്കാൻ ഇതിലൂടെ സാധിക്കും. കുറഞ്ഞ വിലയ്ക്ക് മികച്ച ഉൽപന്നങ്ങൾ ലഭ്യമാക്കി ലോകമെമ്പാടുമുള്ള കമ്പനിയുടെ മാർക്കറ്റ് ഷെയർ വർധിപ്പിക്കാനാണ് ഇത്തരം ഡിവൈസുകളിലൂടെ മൈക്രോ സോഫ്റ്റ് ലക്ഷ്യം വയ്ക്കുന്നത്.ഈ മാസം ലൂമിയ 535 വിൽപനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ട്. സിയാൻ, ബ്രൈറ്റ് ഗ്രീൻ, ബ്രൈറ്റ് ഓറഞ്ച്, വൈറ്റ്, ഡാർക്ക് ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ലൂമിയ 535 ലഭിക്കുക.

എൽഡി ഫഌഷ് സഹിതമെത്തുന്ന ഇതിന്റെ ഫ്രണ്ട് ക്യാമറയ്ക്ക് വൈഡ് ആംഗിളിൽ ഷൂട്ട് ചെയ്യാനാകും. എട്ട് ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഇതിന്റെ മെമ്മറി മൈക്രോ എസ്ഡി കാർഡുപയോഗിച്ച് വർധിപ്പിക്കാനുമാകും. ഒരു ജിബി റാമുള്ള ഫോണിൽ 1.2 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രോസസ്സറാണുള്ളത്. ഫുൾ ബാറ്ററി ചാർജ് ചെയ്താൽ 2 ജി നെറ്റ് വർക്കിൽ ഈ ഫോണിൽ 11 മണിക്കൂർ സംസാരിക്കാനുള്ള ബാറ്ററി ചാർജിംഗുണ്ടാകും. പരമാവധി സ്റ്റാൻഡ് ബൈ ടൈം 23 ദിവസവുമാണ്.