ഇന്ത്യയിൽ സ്‌കൈപ്പ് കോൾ സേവനം നിർത്തലാക്കുന്നു

സ്കൈപ്പ് ഇന്ത്യയിൽ ആഭ്യന്തര കോളുകൾ നിർത്തലാക്കുന്നു. നവംബർ പത്തു മുതൽ ഇന്ത്യക്കുള്ളിൽ നിന്ന് രാജ്യത്തെ വിവിധയിടങ്ങളിലെ മൊബൈൽ ലാൻഡ് ഫോണുകളിലേക്ക് വിളിക്കാനുള്ള സേവനം നിർത്തലാക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. എന്ത് കൊണ്ടാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് മൈക്രോസോഫ്റ്റോ വിശദീകരിച്ചില്ല.
 | 

ഇന്ത്യയിൽ സ്‌കൈപ്പ് കോൾ സേവനം നിർത്തലാക്കുന്നു

മുംബൈ: സ്‌കൈപ്പ് ഇന്ത്യയിൽ ആഭ്യന്തര കോളുകൾ നിർത്തലാക്കുന്നു. നവംബർ പത്തു മുതൽ ഇന്ത്യക്കുള്ളിൽ നിന്ന് രാജ്യത്തെ വിവിധയിടങ്ങളിലെ മൊബൈൽ ലാൻഡ് ഫോണുകളിലേക്ക് വിളിക്കാനുള്ള സേവനം നിർത്തലാക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. എന്ത് കൊണ്ടാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് മൈക്രോസോഫ്‌റ്റോ വിശദീകരിച്ചില്ല.

സേവനം നിർത്തലാക്കുന്നത് ബാധിക്കുന്ന ആളുകൾക്ക് പണം തിരികെ നൽകുമെന്നും ഉപയോക്താക്കളോട് മാപ്പ് ചോദിക്കുന്നതായും സ്‌കൈപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു. എന്നാൽ ഇന്ത്യയിൽ നിന്നു മറ്റു രാജ്യങ്ങളിലേക്ക് കോൾ ചെയ്യാനുള്ള സേവനം തുടരും. വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഏത് നമ്പരുകളിലേക്കും വിളിക്കാൻ സാധിക്കും. വൈബറും ഇത്തരം നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.