സോണിയുടെ ഇ-പേപ്പർ ഡിസ്‌പ്ലേ സ്മാർട്ട് വാച്ച് വരുന്നു

2015ൽ പുറത്തിറക്കാൻ വേണ്ടി സോണി ഒരു ഇ-പേപ്പർ ഡിസ്പ്ലേ സ്മാർട്ട് വാച്ച് തയ്യാറാക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. വാച്ച് ഫേസും റിസ്റ്റ് ബാൻഡും സഹിതമുള്ള ഈ സ്മാർട്ട് വാച്ച് ഒരു പാറ്റന്റഡ് മെറ്റീരിയലിൽ നിന്നാണ് നിർമിക്കുക. ഇതിലൂടെ സർഫേസ് ഏരിയയെ ഒരു ഡിസ്പ്ലേയായി പ്രവർത്തിപ്പിക്കാനും ഇതിന്റെ അപ്പിയറൻസ് മാറ്റാനും സാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
 | 

സോണിയുടെ ഇ-പേപ്പർ ഡിസ്‌പ്ലേ സ്മാർട്ട് വാച്ച് വരുന്നു
2015ൽ പുറത്തിറക്കാൻ വേണ്ടി സോണി ഒരു ഇ-പേപ്പർ ഡിസ്‌പ്ലേ സ്മാർട്ട് വാച്ച് തയ്യാറാക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. വാച്ച് ഫേസും റിസ്റ്റ് ബാൻഡും സഹിതമുള്ള ഈ സ്മാർട്ട് വാച്ച് ഒരു പാറ്റന്റഡ് മെറ്റീരിയലിൽ നിന്നാണ് നിർമിക്കുക. ഇതിലൂടെ സർഫേസ് ഏരിയയെ ഒരു ഡിസ്‌പ്ലേയായി പ്രവർത്തിപ്പിക്കാനും ഇതിന്റെ അപ്പിയറൻസ് മാറ്റാനും സാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ സ്മാർട്ട് വാച്ചിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ബ്ലൂംബർഗ് വെളിപ്പെടുത്തിയിട്ടില്ല. വാച്ചിന്റെ പ്രവർത്തനത്തിലുപരി സ്‌റ്റൈലിലാണ് കമ്പനി ശ്രദ്ധയൂന്നുന്നതെന്ന് സൂചനയുണ്ട്. സോണിയുടെ സ്മാർട്ട് വാച്ചായ ലൈൻഅപ്പും ആപ്പിൾ വാച്ചും ഇത്തരത്തിൽ രൂപത്തിനാണ് പ്രാമുഖ്യം കൊടുത്തിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

സോണിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ കസുവോ ഹിരായ് അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിൽ ഒരു ബിസിനസ്സ് ക്രിയേഷൻ ഡിവിഷൻ ഈ വർഷം രൂപീകരിച്ചിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് പ്രോമിസിംഗ് പ്രൊഡക്ടുകൾ നേരിട്ട് നിയന്ത്രിക്കുകായാണിതിലൂടെ അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ആദ്യസംരംഭമാണീ ഇ-പേപ്പർ ഡിസ്‌പ്ലേ സ്മാർട്ട് വാച്ച്. ഐഎഫ്എ 2014 എമ്മിൽ വച്ചായിരുന്നു സോണിയുടെ ഏററവും പുതിയ സ്മാർട്ട് വാച്ചായ സോണി സ്മാർട്ട് വാച്ച് 3 ലോഞ്ച് ചെയ്തിരുന്നത്. സ്മാർട്ട് ബാൻഡ് ടാക്ക് ഫിറ്റ്‌നെസ് ട്രാക്കർ സഹിതമായിരുന്നു ഇതെത്തിയത്. എല്ലാ സമയവും പ്രവർത്തിക്കുന്ന കർവ്ഡ് 1.4 ഇഞ്ച് ഇ-പേപ്പർ ഡിസ്‌പ്ലേ ഇതിലുണ്ടായിരുന്നു. സ്മാർട്ട് ബാൻഡ് ടാക്കിലൂടെ യൂസർമാർക്ക് ലൈഫ് ലോംഗ് ആക്ടിവിറ്റികൾ നോട്ടിഫിക്കേഷനുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. ഇതിലെ ബിൽറ്റ് ഇൻ മൈക്രോഫോൺ, സ്പീക്കർ തുടങ്ങിയവയിലൂടെ കോളുകൾ ചെയ്യാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ പെയർ ചെയ്ത ഒരു സ്മാർട്ട് ഫോണിൽ നിന്നുള്ള കോളുകൾ സ്മാർട്ട്ബാൻഡ് ടാക്കിലേക്ക് ഫോർവേഡ് ചെയ്യാനാകും.