അൾട്ടിമേറ്റ്; സൈ്വപിന്റെ ടാബ്ലറ്റ് കം ലാപ്‌ടോപ്പ്

ഒരു പുത്തൻ ഡിവൈസ് കൂടി ഇന്ത്യൻ വിപണിയിലേക്ക്. ടാബ്ലറ്റായും ലാപ്ടോപ്പായും ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് ഇതിന്റെ രൂപകൽപ്പന. സൈ്വപ് കമ്പനി പുറത്തിറക്കിയിരിക്കുന്ന ടാബ്ലറ്റ് കം ലാപ്ടോപ്പായ അൾട്ടിമേറ്റാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സൈ്വപ് അൾട്ടിമേറ്റ് എന്നാണിത് അറിയപ്പെടുന്നത്. 19,999 രൂപയാണിതിന്റെ വില. ബ്ലാക്ക് കളറിൽ ലഭിക്കുന്ന ഈ ഡിവൈസ് ഫ്ലിപ്കാർട്ടിലൂടെ മാത്രമെ ലഭ്യമാകൂ.
 | 

അൾട്ടിമേറ്റ്; സൈ്വപിന്റെ ടാബ്ലറ്റ് കം ലാപ്‌ടോപ്പ്
ഒരു പുത്തൻ ഡിവൈസ് കൂടി ഇന്ത്യൻ വിപണിയിലേക്ക്. ടാബ്ലറ്റായും ലാപ്‌ടോപ്പായും ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് ഇതിന്റെ രൂപകൽപ്പന. സൈ്വപ് കമ്പനി പുറത്തിറക്കിയിരിക്കുന്ന ടാബ്ലറ്റ് കം ലാപ്‌ടോപ്പായ അൾട്ടിമേറ്റാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സൈ്വപ് അൾട്ടിമേറ്റ് എന്നാണിത് അറിയപ്പെടുന്നത്. 19,999 രൂപയാണിതിന്റെ വില. ബ്ലാക്ക് കളറിൽ ലഭിക്കുന്ന ഈ ഡിവൈസ് ഫ്‌ലിപ്കാർട്ടിലൂടെ മാത്രമെ ലഭ്യമാകൂ.

10.1 ഇഞ്ച് മൾട്ടി ടച്ച് ഐപിഎസ് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിന് സീറോ എയർ ഗാപ് ടെക്‌നോളജിയുടെയും ഡാറ്റാകാച്ചബിൾ മാഗ്‌നെറ്റിക് കീബോർഡിന്റെയും പിന്തുണയുണ്ട്. ഇന്റൽ ആറ്റം പ്രൊസസ്സർ, 2 ജിബി റാം എന്നിവയും ഇതിനുണ്ട്.

32 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഈ ഡിവൈസിലൂടെ  മൈക്രോസോഫ്റ്റ് ഓഫീസിന്റെ ഒരു വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5 മെഗാപിക്‌സൽ റിയർ ക്യാമറ, 2 എംപി ഫ്രന്റ് ക്യാമറ എന്നിവയുള്ള അൾട്ടിമേറ്റിൽ വൈഫൈ, ബ്ലൂടൂത്ത്, 4.0 മൈക്രോ എച്ച്ഡിഎംഐ പോർട്ട്, മൈക്രോ യുഎസ്ബി,  3ജി എന്നീ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്. 8000 എംഎച്ച് ബാറ്ററിയാണിതിനുള്ളത്.