ഞാൻ സ്വവർഗാനുരാഗി: ആപ്പിൾ സി.ഇ.ഒ. ടിം കുക്ക്

: സ്റ്റീവ് ജോബ്സിന് ശേഷം ആപ്പിൾ കമ്പനിയെ നയിക്കുന്ന ടിം കുക്ക് വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിലൂടെ വീണ്ടും വാർത്തകളിൽ നിറയുന്നു. താൻ ഒരു സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രസ്താവനക്ക് ടെക് ലോകം വലിയ പിന്തുണയാണ് നൽകിയത്. ബ്ലൂംബർഗ് ബിസിനസ് വീക്കിന് നൽകിയ ഒരു അഭിമുഖത്തിലാണ് ടിം കുക്ക് മനസ് തുറന്നത്.
 | 
ഞാൻ സ്വവർഗാനുരാഗി: ആപ്പിൾ സി.ഇ.ഒ. ടിം കുക്ക്


കാലിഫോർണിയ:
സ്റ്റീവ് ജോബ്‌സിന് ശേഷം ആപ്പിൾ കമ്പനിയെ നയിക്കുന്ന ടിം കുക്ക് വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിലൂടെ വീണ്ടും വാർത്തകളിൽ നിറയുന്നു. താൻ ഒരു സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രസ്താവനക്ക് ടെക് ലോകം വലിയ പിന്തുണയാണ് നൽകിയത്. ബ്ലൂംബർഗ് ബിസിനസ് വീക്കിന് നൽകിയ ഒരു അഭിമുഖത്തിലാണ് ടിം കുക്ക് മനസ് തുറന്നത്.

‘ ഇതുവരെ എന്റെ ലൈംഗികതയേക്കുറിച്ച് ഞാൻ തുറന്നു പറഞ്ഞിട്ടില്ല, അതിനേക്കുറിച്ച് എന്തെങ്കിലും നിഷേധിക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. എന്തായാലും ഇപ്പോൾ ഞാൻ തുറന്നുപറയട്ടെ; ഒരു സ്വവർഗാനുരാഗിയാണ് ഞാനെന്ന് പറയുന്നത് അഭിമാനത്തോടെ തന്നെയാണ്. ദൈവം എനിക്ക് തന്ന മഹത്തായ സമ്മാനം എന്ന നിലയിലാണ് ഞാനതിനെ പരിഗണിക്കുന്നത്.’ ടിം കുക്ക് പറയുന്നു.

അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലിന് ടെക് ലോകത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദല്ല, ഫേസ്ബുക്ക് സി.ഇ.ഒ. മാർക്ക് സക്കർബർഗ് തുടങ്ങിയവർ ടിം കുക്കിനെ പിന്തുണച്ച് രംഗത്തെത്തി. ടിം കുക്കിന്റെ സത്യസന്ധതയേയും ധൈര്യത്തേയും പുകഴ്ത്തിക്കൊണ്ടാണ് സക്കർബർഗ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

ഞാൻ സ്വവർഗാനുരാഗി: ആപ്പിൾ സി.ഇ.ഒ. ടിം കുക്ക്
ആപ്പിളിലെ സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം ടിം കുക്കിന്റെ തുറന്ന് പറയാനുള്ള മനസിനെ സ്വാഗതം ചെയ്യുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഞാൻ സ്വവർഗാനുരാഗി: ആപ്പിൾ സി.ഇ.ഒ. ടിം കുക്ക്