സിയോമിയുടെ പുത്തൻ രണ്ട് മോഡലുകൾ; ഐഫോണിന്റെ കഥ കഴിയുമെന്ന് പ്രവചനം

ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ സിയോമിയുടെ മീ നോട്ട്, മീ പ്രോ എന്നീ മോഡലുകൾ പുറത്തിറങ്ങി. സാംസങ്ങ് ഗ്യാലക്സി നോട്ട് 4, ആപ്പിൾ ഐ ഫോൺ 6 എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയാകും സിയോമിയുടെ മോഡലുകൾ ഉയർത്തുക എന്നാണ് പ്രവചനങ്ങൾ. 23,000 രൂപ വില വരുന്ന മി നോട്ടിന് 5.7 ഇഞ്ചാണ് സ്ക്രീൻ വലിപ്പം. 32,000 രൂപ വിലവരുന്ന മി നോട്ട് പ്രോക്ക് 4 ജിബി റാമും 2 കെ ഡിസ്പ്ലെയുമാണുള്ളത്. ഫാബ് ലെറ്റ് ഗണത്തിൽ പെടുന്ന രണ്ടു
 | 

സിയോമിയുടെ പുത്തൻ രണ്ട് മോഡലുകൾ; ഐഫോണിന്റെ കഥ കഴിയുമെന്ന് പ്രവചനം

ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ സിയോമിയുടെ മീ നോട്ട്, മീ പ്രോ എന്നീ മോഡലുകൾ പുറത്തിറങ്ങി. സാംസങ്ങ് ഗ്യാലക്‌സി നോട്ട് 4, ആപ്പിൾ ഐ ഫോൺ 6 എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയാകും സിയോമിയുടെ മോഡലുകൾ ഉയർത്തുക എന്നാണ് പ്രവചനങ്ങൾ. 23,000 രൂപ വില വരുന്ന മി നോട്ടിന് 5.7 ഇഞ്ചാണ് സ്‌ക്രീൻ വലിപ്പം. 32,000 രൂപ വിലവരുന്ന മി നോട്ട് പ്രോക്ക് 4 ജിബി റാമും 2 കെ ഡിസ്‌പ്ലെയുമാണുള്ളത്. ഫാബ് ലെറ്റ് ഗണത്തിൽ പെടുന്ന രണ്ടു മോഡലുകൾക്കും 5.7 ഇഞ്ചാണ് ഡിസ്‌പ്ലേ.
മി നോട്ടിന് 13 മെഗാപിക്‌സലാണ് ക്യാമറ. ഒപ്പം ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. ഫോർ ജി സിം സ്ലോട്ട് ഉള്ള മി നോട്ടിന് 16 ജിബി, 64 ജിബി ഫോൺ മെമ്മറികളാണ് ഉള്ളത്. കാർഡ് ഉപയോഗിച്ച് മെമ്മറി കൂട്ടാൻ സാധിക്കില്ല എന്നത് ഒരു ന്യൂനതയായി കണക്കാക്കാവുന്നതാണ്. ഗോറില്ലാ ഗ്ലാസ് 3 ആണ് ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നൽകുന്നത്. സോണിയുടെ സിഎംഒഎസ് സെൻസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മീ നോട്ടിന് 4 എംപി മുൻ ക്യാമറയുമുണ്ട്.

ഈ വർഷം ഏപ്രിൽ ജൂൺ മാസങ്ങൾ മുതൽ മി നോട്ട് വിപണയിലെത്തുമെന്നാണ് സിയോമി നൽകുന്ന വിവരം. ആപ്പിൾ ഐ ഫോണിനെക്കാൾ ചെറുതും ഭാരം കുറഞ്ഞതും ഭംഗിയുള്ളതുമാണ് മി നോട്ട് എന്ന് സിയോമി സിഈഒ ലെയി ജും പറഞ്ഞു.