മികച്ച സെൽഫിയെടുക്കാൻ മിനി ഡ്രോൺ

മികച്ച സെൽഫിയെടുക്കാൻ ഇനി മിനി ഡ്രോണിന്റെ സഹായവും. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് സാനോ എന്ന പേരിട്ടിരിക്കുന്ന ഈ സെൽഫി വിദ്യ നിർമ്മിച്ചിരിക്കുന്നത്. ചെറിയൊരു ഡ്രോണിൽ ക്യാമറ സ്ഥാപിച്ച് മൊബൈൽ ഫോൺ വഴി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണ് സാനോയിലുള്ളത്.
 | 

മികച്ച സെൽഫിയെടുക്കാൻ മിനി ഡ്രോൺ
ലണ്ടൻ:
മികച്ച സെൽഫിയെടുക്കാൻ ഇനി മിനി ഡ്രോണിന്റെ സഹായവും. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് സാനോ എന്ന പേരിട്ടിരിക്കുന്ന ഈ സെൽഫി വിദ്യ നിർമ്മിച്ചിരിക്കുന്നത്. ചെറിയൊരു ഡ്രോണിൽ ക്യാമറ സ്ഥാപിച്ച് മൊബൈൽ ഫോൺ വഴി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണ് സാനോയിലുള്ളത്. 55 ഗ്രാം തൂക്കമുള്ള ഇതിൽ അഞ്ച് മെഗാ പിക്‌സൽ ക്യാമറയാണുള്ളത്. എച്ച്ഡി വീഡിയോ ക്യാമറയും ഡിജിറ്റൽ മൈക്രോഫോണും സാനോയിലുണ്ട്.


മൊബൈലിലെ വൈഫെ സംവിധാനമുപയോഗിച്ച് നിയന്ത്രിക്കാവുന്ന മിനിഡ്രോണിൽ ജി.പി.എസ് സംവിധാനവുമുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ 15 മിനിറ്റ് വരെ ഉപയോഗിക്കാൻ കഴിയുന്ന വിധമുള്ള ചെറിയ ബാറ്ററിയാണ് ഇതിനുള്ളത്. നിയന്ത്രിക്കുന്നയാളെ പിൻതുടരാനുള്ള നിർദ്ദേശം കൊടുക്കാൻ കഴിയുന്ന ‘ഫോളോ മീ’ ഓപ്ഷനും മറ്റനേകം സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഇത് വിപണിയിലെത്തുക. അടുത്ത വർഷം മാർച്ചോടെ ലോകമെങ്ങും ഇത് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്.