സൗജന്യ ബിസിനസ് ഡൊമൈനുകളുമായി സോഹോ

ഇന്ത്യയിലെ മൈക്രോ, സ്മാൾ, മീഡിയം കാറ്റഗറികളിലുള്ള ബിസിനസ്സുകൾക്കായി സൗജന്യ ഡൊമൈനുകൾ ലഭ്യമാക്കുമെന്ന് ഓൺലൈൻ ബിസിനസ്സ് ഐടി കമ്പനിയായ സോഹോ പ്രഖ്യാപിച്ചു. .in, .co.in എന്നിവയിൽ അവസാനിക്കുന്ന ഡൊമൈനുകളാണ് ലഭ്യമാക്കുക. ഇന്ന് മുതൽ ഈ ഡൊമൈനുകൾ തികച്ചും സൗജന്യമായി ലഭിക്കുമെന്നാണ് സോഹോയുടെ ഔദ്യോഗിക ബ്ലോഗ് വ്യക്തമാക്കിയിരിക്കുന്നത്.
 | 

കഴിഞ്ഞ ദശാബ്ദത്തിൽ ബിസിനസ്സുകൾക്ക് നല്ല വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ബാംഗളൂരു ലോകത്തിലെ ഏറ്റവും സംരംഭക സൗഹൃദ നഗരമായി മാറിയിരിക്കുന്നുവെന്നും സോഹോ പറയുന്നു. ഡൊമൈനടക്കമുള്ള തങ്ങളുടെ പാക്കേജുകൾ ബിസിനസ്സ് കമ്പനികൾക്ക് ക്ലൗഡിലേക്ക് പ്രവേശിക്കാനുള്ള ചവിട്ടുപടിയാകുമെന്നുറപ്പാണെന്നുമാണ് സോഹോ പറയുന്നത്.

സോഹോ സൈറ്റുകൾ  ഒരു ഡ്രാഗ് ആൻഡ് ഡ്രോപ്പ് വെബ്‌സൈറ്റ് ബിൽഡറാണെന്നാണ് സോഹോ പറയുന്നത്. ഒരു സിംഗിൾ ലൈൻ ഓഫ് കോഡിലൂടെ കടന്ന് പോകാതെ യൂസർമാർക്ക് ഇതിലൂടെ വെബ്‌സൈറ്റുകൾ ക്രിയേറ്റ് ചെയ്യാം. കോൺടാക്‌സ് ആപ്ലിക്കേഷനുകൾ, ഇന്റഗ്രേറ്റഡ് കലണ്ടർ, ടാസ്‌ക്‌സ്, നോട്ട്‌സ് എന്നിവ സഹിതമുള്ള ബിസിനസ് ക്ലാസ് ഇമെയിൽ ഹോസ്റ്റിംഗ് പ്രൊവൈഡറാണ്. ഇതിന് പുറമെ സോഹോ ഡോക്‌സ് യൂസർമാർക്ക് ഓർഗനൈസേഷൻ വൈഡ് ഡോക്യുമെന്റ് ക്രിയേഷൻ, ഷെയറിംഗ്, മാനേജ്‌മെന്റ് സിസ്റ്റം എന്നിവ പ്രദാനം ചെയ്യുകയും ചെയ്യുന്നു.