കോവിഡ്-19; ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ 42 മലയാളികളെ ഐസലോഷന്‍ വാര്‍ഡിലേക്ക് മാറ്റി

സംസ്ഥാനത്ത് 1495 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില് 259 പേര് ആശുപത്രിയിലാണ്. പ്രതിരോധ നടപടികള് ശക്തമാണെന്നും ജനങ്ങള് സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി അഭ്യര്ത്ഥിച്ചു.
 | 
കോവിഡ്-19; ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ 42 മലയാളികളെ ഐസലോഷന്‍ വാര്‍ഡിലേക്ക് മാറ്റി

കൊച്ചി: ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ 42 മലയാളികളെ ഐസലോഷന്‍ വാര്‍ഡിലേക്ക് മാറ്റി. ആലുവ താലൂക്ക് ആശുപത്രിയിലെ ഐസലോഷന്‍ വാര്‍ഡിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് തിരികെയെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആകുന്നത് വരെ ഇറ്റലിയില്‍ നിന്നെത്തിയവരെ ഐസലോഷന്‍ വാര്‍ഡുകളില്‍ പാര്‍പ്പിക്കാനാണ് തീരുമാനം.

ഇറ്റലിയില്‍ നിന്നെത്തിയ പ്രവാസി കുടുംബവുമായി സമ്പര്‍ക്കത്തിലിരുന്ന ആറ് പേര്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കത്തിലിരുന്ന ബന്ധുക്കളില്‍ മൂന്ന് പേര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് തിരികെ പോയിട്ടുണ്ട്. എന്നാല്‍ 23 ദിവസം കൂടി ഐസലോഷനില്‍ കഴിയാന്‍ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 259 പേര്‍ ആശുപത്രിയിലാണ്. പ്രതിരോധ നടപടികള്‍ ശക്തമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇതുവരെ കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്, കോഴിക്കോട് വൈറസ് സ്ഥിരീകരിച്ചതായിട്ടുള്ള വാര്‍ത്തകള്‍ വ്യാജമാണ്. ഔദ്യോഗിക വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കാന്‍ പാടുള്ളുവെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.