വൈകിയെങ്കിലും പരമോന്നത നീതിപീഠം ലീഡറുടെ ലെവലിലെത്തി; അയോധ്യ വിധിയില്‍ അഡ്വ. ജയശങ്കര്‍

അല്പം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തിയെന്ന് അഡ്വ.ജയശങ്കര്.
 | 
വൈകിയെങ്കിലും പരമോന്നത നീതിപീഠം ലീഡറുടെ ലെവലിലെത്തി; അയോധ്യ വിധിയില്‍ അഡ്വ. ജയശങ്കര്‍

കൊച്ചി: അല്‍പം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തിയെന്ന് അഡ്വ.ജയശങ്കര്‍. നിലയ്ക്കല്‍ പ്രശ്‌നത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ സ്വീകരിച്ച നിലപാട് ഓര്‍മിപ്പിച്ചാണ് ജയശങ്കറിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. നിലയ്ക്കില്‍ പള്ളി പണിയണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന കരുണാകരന്‍ ആങ്ങമൂഴിയില്‍ 5 ഏക്കര്‍ സ്ഥലം അനുവദിച്ചാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. അയോധ്യയില്‍ ബാബറി മസ്ജിദിന് പകരം 5 ഏക്കര്‍ സ്ഥലം സുന്നി വഖഫ് ബോര്‍ഡിന് അനുവദിക്കണമെന്നാണ് സുപ്രീം കോടതി വിധി.

പോസ്റ്റ് വായിക്കാം

അയോധ്യ കേസിലെ വിധി വന്നപ്പോള്‍ മണ്‍മറഞ്ഞ നമ്മുടെ ലീഡര്‍ കണ്ണോത്ത് കരുണാകരനെ ഓര്‍മ്മ വന്നു.

1983ല്‍ ശബരിമലയ്ക്കടുത്ത് നിലക്കലില്‍ ഒരു കുരിശു പ്രത്യക്ഷപ്പെടുകയും അന്നത്തെ കാഞ്ഞിരപ്പള്ളി മെത്രാന്‍ അത് മാര്‍ തോമാശ്ലീഹാ സ്ഥാപിച്ചതാണെന്ന് തിരിച്ചറിഞ്ഞ് പള്ളി പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. ഹിന്ദു മുന്നണിയും ബിജെപിയും ശക്തമായി എതിര്‍ത്തു. അയ്യപ്പന്റെ പൂങ്കാവനത്തില്‍ പളളി പണിയാന്‍ പാടില്ല എന്ന് ശഠിച്ചു. മുഖ്യമന്ത്രി കരുണാകരന്‍, പൂങ്കാവനത്തിനു പുറത്ത് ആങ്ങാമൂഴിയില്‍ അഞ്ചേക്കര്‍ സ്ഥലം പളളിപണിയാന്‍ പതിച്ചു കൊടുത്തു. അതോടെ നിലക്കല്‍ പ്രശ്‌നം
കെട്ടടങ്ങി.

അല്‍പം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി.

അയോധ്യ കേസിലെ വിധി വന്നപ്പോൾ മൺമറഞ്ഞ നമ്മുടെ ലീഡർ കണ്ണോത്ത് കരുണാകരനെ ഓർമ്മ വന്നു. 1983ൽ ശബരിമലയ്ക്കടുത്ത് നിലക്കലിൽ…

Posted by Advocate A Jayasankar on Sunday, November 10, 2019