ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല; തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില്‍ വിട്ടു

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില് അറസ്റ്റിലായ മുന് ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില് വിടാന് കോടതി ഉത്തരവ്. പാലാ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ജാമ്യം ലഭിക്കാനായി തീവ്ര ശ്രമത്തിലായിരുന്നു ഫ്രാങ്കോയുടെ അഭിഭാഷകര്. തന്റെ അനുവാദമില്ലാതെ പോലീസ് നിര്ബന്ധിച്ച് ഉമിനീരും രക്തവുമെടുത്തതായി ഫ്രാങ്കോ നേരത്തെ കോടതിയെ അറിയിച്ചു. എന്നാല് പ്രതിഭാഗം വക്കീലിന്റെ വാദങ്ങള് കോടതി അംഗീകരിച്ചില്ല.
 | 

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല; തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില്‍ വിട്ടു

പാലാ: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ജാമ്യം ലഭിക്കാനായി തീവ്ര ശ്രമത്തിലായിരുന്നു ഫ്രാങ്കോയുടെ അഭിഭാഷകര്‍. തന്റെ അനുവാദമില്ലാതെ പോലീസ് നിര്‍ബന്ധിച്ച് ഉമിനീരും രക്തവുമെടുത്തതായി ഫ്രാങ്കോ നേരത്തെ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിഭാഗം വക്കീലിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

അതേസമയം ബിഷപ്പിന് മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 24 ന് ഉച്ചക്ക് 2.30 മുന്‍പായി കോടതിയില്‍ വീണ്ടും ഹാജരാക്കണമെന്നും അതിന് മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കണമന്നും പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക ശേഷി പരിശോധനയും കസ്റ്റഡി കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കണം.

പാലായില്‍ നിന്ന് ബിഷപ്പിനെ കോട്ടയത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്. തെളിവെടുപ്പ് അനുവദിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലായിരിക്കും അന്വേഷണ സംഘം. കുറവിലങ്ങാട് മഠത്തിലേക്ക് ബിഷപ്പിനെ കൊണ്ടുപോകാനുള്ള സാധ്യതയുണ്ട്. ഇന്ത്യയില്‍ ഇതാദ്യമായാണ് ലൈംഗിക പീഡനക്കേസില്‍ ഒരു സഭാ ബിഷപ്പ് പോലീസ് പിടിയിലാവുന്നത്.