മോഡിയെ പുകയ്ത്തിയെന്ന വാര്‍ത്ത തെറ്റ്; സംഘികള്‍ക്ക് മറുപടിയുമായി ടിനി ടോം; വീഡിയോ

തന്റെ പേരില് സംഘ്പരിവാര് സോഷ്യല് മീഡിയാ പേജുകള് പ്രചരിപ്പിക്കുന്നത് വ്യാജ വാര്ത്തയെന്ന് സിനിമാതാരം ടിനി ടോം. പ്രധാനമന്ത്രിയെ പുകഴ്ത്തി ടിനി ടോം സംസാരിച്ചുവെന്ന രീതിയില് പ്രചരിക്കുന്ന വാര്ത്തയാണ് വ്യാജമാണെന്ന് ടിനി ടോം വ്യക്തമാക്കിയത്. ഫെയ്സ്ബുക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 | 

മോഡിയെ പുകയ്ത്തിയെന്ന വാര്‍ത്ത തെറ്റ്; സംഘികള്‍ക്ക് മറുപടിയുമായി ടിനി ടോം; വീഡിയോ

കൊച്ചി: തന്റെ പേരില്‍ സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയാ പേജുകള്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് സിനിമാതാരം ടിനി ടോം. പ്രധാനമന്ത്രിയെ പുകഴ്ത്തി ടിനി ടോം സംസാരിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ് വ്യാജമാtiണെന്ന് ടിനി ടോം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഉളിയന്നൂര്‍ തച്ചന്‍’ എന്ന വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ താന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. എനിക്ക് രാഷ്ട്രീയമില്ല. എന്നെ ഇഷ്ടപ്പെടുന്നവര്‍ തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.

‘ഇന്ത്യ യഥാര്‍ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാന്‍ തയാറാകുന്നില്ല’ എന്ന് ടിനി ടോം പറഞ്ഞെന്നായിരുന്നു സംഘ്പരിവാര്‍ പ്രചരണം.

 

Posted by Tiny Tom on Saturday, July 14, 2018