പശുസംരക്ഷകരായി ചിത്രീകരിപ്പെടാതിരിക്കാന്‍ സീന്‍ ഒഴിവാക്കി; ആള്‍ക്കൂട്ടക്കൊലകള്‍ നടുക്കമുണ്ടാക്കുന്നു; കങ്കണ

പശുസംരക്ഷകരായി ചിത്രീകരിക്കപ്പെടാതിരിക്കാന് തന്റെ പുതിയ ചിത്രം 'മണികര്ണിക'യില് പശുവിനെ രക്ഷിക്കുന്ന ഒരു രംഗം ഒഴിവാക്കിയതായി ബോളിവുഡ് നടി കങ്കണ റണാവത്ത്. മുംബൈയില് സദ്ഗുരു ജഗ്ഗു വാസുദേവുമായി നടത്തിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പശുവിന്റെ പേരില് നടക്കുന്ന ആള്ക്കൂട്ടക്കൊലകള് നടുക്കമുണ്ടാക്കുന്നുവെന്നും നടി വ്യക്തമാക്കി.
 | 

പശുസംരക്ഷകരായി ചിത്രീകരിപ്പെടാതിരിക്കാന്‍ സീന്‍ ഒഴിവാക്കി; ആള്‍ക്കൂട്ടക്കൊലകള്‍ നടുക്കമുണ്ടാക്കുന്നു; കങ്കണ

മുംബൈ: പശുസംരക്ഷകരായി ചിത്രീകരിക്കപ്പെടാതിരിക്കാന്‍ തന്റെ പുതിയ ചിത്രം ‘മണികര്‍ണിക’യില്‍ പശുവിനെ രക്ഷിക്കുന്ന ഒരു രംഗം ഒഴിവാക്കിയതായി ബോളിവുഡ് നടി കങ്കണ റണാവത്ത്. മുംബൈയില്‍ സദ്ഗുരു ജഗ്ഗു വാസുദേവുമായി നടത്തിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍ നടുക്കമുണ്ടാക്കുന്നുവെന്നും നടി വ്യക്തമാക്കി.

മൃഗങ്ങളെ സംരക്ഷിക്കണമെന്നതില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഹൃദയം തകര്‍ക്കുമെന്നും കങ്കണ വ്യക്തമാക്കി. നേരത്തെ ബിജെപി ടിക്കറ്റില്‍ കങ്കണ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കങ്കണയുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിനിമാതാരങ്ങളെ തെരെഞ്ഞെടുപ്പ് രംഗത്തിറക്കി ലോക്‌സഭാ ഇലക്ഷനില്‍ മുന്‍തൂക്കം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. കങ്കണയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.