ബിഷപ്പിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് സുരക്ഷാ ഭീഷണി; മഠത്തിന് പോലീസ് കാവല്‍

ജലന്ധര് ബിഷപ്പ് പീഡപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നല്കിയ കന്യാസ്ത്രീക്ക് സുരക്ഷ ഭീഷണിയെന്ന് പോലീസ്. രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്ട്ടിലാണ് ഭീഷണിയുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്. ഇവര് താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷ ഏര്പ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
 | 

ബിഷപ്പിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് സുരക്ഷാ ഭീഷണി; മഠത്തിന് പോലീസ് കാവല്‍

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയ കന്യാസ്ത്രീക്ക് സുരക്ഷ ഭീഷണിയെന്ന് പോലീസ്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഭീഷണിയുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

ബിഷപ്പിനെ അനുകൂലിച്ചുകൊണ്ട് വിശ്വാസികളില്‍ ചിലര്‍ രംഗത്ത് വന്ന പശ്ചാത്തലത്തില്‍ കന്യാസ്ത്രീയെ ആക്രമിക്കാനുള്ള സാധ്യതകളുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ചിലര്‍ സമൂഹമാധ്യമങ്ങളിലും കന്യാസ്ത്രീക്കെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കുറുവിലങ്ങാട്, കോട്ടയം ടൗണ്‍, പള്ളി പരിസരങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ബിഷപ്പിന് അനുകൂലമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം പീഡനാരോപണത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മഠത്തില്‍ നിന്ന് തിരുവസ്ത്രം ഉപേക്ഷിച്ച് പോയ കന്യാസ്ത്രീകളെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. മഠം വിട്ടുപോയ കന്യാസ്ത്രീകളോട് ബിഷപ്പ് ഏതെങ്കിലും വിധത്തില്‍ മോശമായി പെരുമാറിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും. നിലവില്‍ കന്യാസ്ത്രീ നല്‍കിയിട്ടുള്ള മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. രണ്ട് വര്‍ഷത്തോളം ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി