മദ്യപാനത്തിനെതിരെ നിരവധി സാമൂഹ്യസംഘടനകളാണ് ബോധവത്കരണ പരിപാടികൾ നടത്തുന്നത്. എന്നാൽ അവരുടെ പരിപാടിക്ക് ആവേശമായി മദ്യപാനികൾ തന്നെ എത്തിയാലോ…അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചാരായം കുടിക്കരുതേ എന്ന് ആരംഭിക്കുന്ന ഗാനം പാടുമ്പോൾ തൊട്ടടുത്ത് മദ്യപാനി ഡാൻസ് കളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കുടിയൻ ശശി എന്ന പേജിലിട്ട വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. ആരാണ് ഗാനം ആലപിച്ചതെന്നോ, എവിടെ നടന്ന പരിപാടിയാണെന്നോ ഉള്ള കാര്യങ്ങളൊന്നും വ്യക്തമല്ല.
ചാരായം കുടിക്കരുതേ എന്ന പാട്ടും മദ്യപാനിയുടെ ഡാൻസും
Topics: drunken man