75 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പരസ്യം; അഭിനയിക്കുന്നത് രണ്‍വീറും തമന്നയും; വീഡിയോ കാണാം

ബോളിവുഡ് സിനിമയുടെ മാതൃകയില് അണിയിച്ചൊരുക്കിയ അഞ്ചു മിനിറ്റ് നീളുന്ന പരസ്യചിത്രത്തിന് ചെലവായ തുക കേട്ടാല് ഞെട്ടും. 75 കോടി രൂപ! അതിശയിക്കേണ്ട, ബോളിവുഡ്താരം രണ്വീറും തമന്നയും അഭിനയിച്ച പരസ്യചിത്രം നിര്മിച്ചിരിക്കുന്നത് യഷ് രാജ് ഫിലിംസാണ്. സൂപ്പര് സംവിധായകന് രോഹിത് ഷെട്ടിയാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്.
 | 

75 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പരസ്യം; അഭിനയിക്കുന്നത് രണ്‍വീറും തമന്നയും; വീഡിയോ കാണാം

ബോളിവുഡ് സിനിമയുടെ മാതൃകയില്‍ അണിയിച്ചൊരുക്കിയ അഞ്ചു മിനിറ്റ് നീളുന്ന പരസ്യചിത്രത്തിന് ചെലവായ തുക കേട്ടാല്‍ ഞെട്ടും. 75 കോടി രൂപ! അതിശയിക്കേണ്ട, ബോളിവുഡ്താരം രണ്‍വീറും തമന്നയും അഭിനയിച്ച പരസ്യചിത്രം നിര്‍മിച്ചിരിക്കുന്നത് യഷ് രാജ് ഫിലിംസാണ്. സൂപ്പര്‍ സംവിധായകന്‍ രോഹിത് ഷെട്ടിയാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്.

രണ്‍വീര്‍ ചിങ് റിട്ടേണ്‍സ് എന്ന പേര് നല്‍കിയിരിക്കുന്ന പരസ്യ ചിത്രം ടൈറ്റിലുകളില്‍ ആരംഭിച്ച് പാട്ടും ആക്ഷനും പ്രണയവുമൊക്കെയായി ബോളിവുഡ് ചിത്രത്തിന്റെ അഞ്ചു മിനിറ്റ് പതിപ്പു തന്നെയാണ്. ചൈനീസ് ബ്രാന്‍ഡിനു വേണ്ടി അണിയിച്ചൊരുക്കിയ പരസ്യചിത്രം അതിന്റെ അപൂര്‍വത കൊണ്ടുതന്നെ കാണികളെ ആകര്‍ഷിക്കുകയാണ്. 80 ലക്ഷത്തിലധികം ആളുകളാണ് ഇത് യൂട്യൂബില്‍ കണ്ടത്.

പരസ്യചിത്രം കാണാം