കൊച്ചു കുട്ടികൾക്കൊപ്പം കരൗസലിൽ കളിക്കുന്ന ലാബ്രഡോർ: വീഡിയോ കാണാം

കൊച്ചു കുട്ടികൾക്കൊപ്പം കരൗസലിൽ കളിക്കുന്ന നായക്കുട്ടിയുടെ വീഡിയോ വൈറലായി. ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയാണ് കക്ഷി. നാലു കൊച്ചു കുട്ടികൾക്കിരിക്കാൻ സാധിക്കുന്ന കരൗസലിൽ ഗമയോടെ ഇരിക്കുന്ന നായക്കുട്ടിയെ ഒന്നു കാണേണ്ടതു തന്നെ.
 | 

കൊച്ചു കുട്ടികൾക്കൊപ്പം കരൗസലിൽ കളിക്കുന്ന ലാബ്രഡോർ: വീഡിയോ കാണാം

കൊച്ചു കുട്ടികൾക്കൊപ്പം കരൗസലിൽ കളിക്കുന്ന നായക്കുട്ടിയുടെ വീഡിയോ വൈറലായി. ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയാണ് കക്ഷി. നാലു കൊച്ചു കുട്ടികൾക്കിരിക്കാൻ സാധിക്കുന്ന കരൗസലിൽ ഗമയോടെ ഇരിക്കുന്ന നായക്കുട്ടിയെ ഒന്നു കാണേണ്ടതു തന്നെ. നായക്കുട്ടിയും മറ്റ് രണ്ട് കുട്ടികളും കരൗസലിൽ ഇരിക്കുമ്പോൾ കൂട്ടത്തിലെ കൊച്ചു കുട്ടിയാണ് ഇവരെ കറക്കിവിടുന്നത്. ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോ ഇതുവരെ 1.9 മില്ല്യൺ ആളുകൾ കണ്ടു. ചിലർ ഇതിനെ ക്രൂരപ്രവർത്തിയായി വ്യാഖ്യാനിച്ചു. ‘നിങ്ങളുടെ സന്തോഷത്തിന് വേണ്ടി ഉപയോഗിക്കേണ്ടതല്ല നായയുടെ ജീവിത’മെന്നും വീഡിയോയ്ക്ക് കമന്റ് ലഭിച്ചിട്ടുണ്ട്.

വീഡിയോ കാണാം.