പക്ഷികൾക്കൊപ്പം കുട്ടിക്കൊമ്പന്റെ കളി; രസകരമായ വീഡിയോ കാണാം

തുമ്പിയെ പിടിക്കാൻ പിന്നാലെയോടുന്ന കൊച്ചു കുട്ടിയുടെ ആകാംക്ഷയായിരുന്നു ആ കുട്ടിയാനയ്ക്ക്. ഇവിടെ തുമ്പികളുടെ സ്ഥാനത്ത് പക്ഷികളായിരുന്നുവെന്ന് മാത്രം. തനിക്ക് ചുറ്റും പറന്നുകളിക്കുന്ന പക്ഷികളെ പിടിക്കാൻ തുമ്പിക്കൈയും പൊക്കിയുള്ള കുട്ടിക്കൊമ്പന്റെ ഓട്ടം ഒന്നു കാണേണ്ടതു തന്നെയാണ്. പക്ഷികളെ തുമ്പിക്കൈയിലൊതുക്കാൻ ചാടിയും ഓടിയും നോക്കിയിട്ടും നോ രക്ഷ. പക്ഷികൾ ശരിക്കും കുട്ടിക്കൊമ്പനെ വട്ടം ചുറ്റിച്ചു. ഒടുവിൽ തള്ളയാനയ്ക്കും കൂട്ടർക്കുമൊപ്പം വന്ന വഴിയേ മടങ്ങേണ്ടി വന്നു ആനക്കുട്ടിക്ക്. യൂട്യൂബിൽ ഇക്കഴിഞ്ഞ 28 ന് അപ്ലോഡ് ചെയ്ത വീഡിയോ ഇരുപത്തേഴ് ലക്ഷത്തിലധികം പേരാണ്
 | 

പക്ഷികൾക്കൊപ്പം കുട്ടിക്കൊമ്പന്റെ കളി; രസകരമായ വീഡിയോ കാണാം

തുമ്പിയെ പിടിക്കാൻ പിന്നാലെയോടുന്ന കൊച്ചു കുട്ടിയുടെ ആകാംക്ഷയായിരുന്നു ആ കുട്ടിയാനയ്ക്ക്. ഇവിടെ തുമ്പികളുടെ സ്ഥാനത്ത് പക്ഷികളായിരുന്നുവെന്ന് മാത്രം. തനിക്ക് ചുറ്റും പറന്നുകളിക്കുന്ന പക്ഷികളെ പിടിക്കാൻ തുമ്പിക്കൈയും പൊക്കിയുള്ള കുട്ടിക്കൊമ്പന്റെ ഓട്ടം ഒന്നു കാണേണ്ടതു തന്നെയാണ്. പക്ഷികളെ തുമ്പിക്കൈയിലൊതുക്കാൻ ചാടിയും ഓടിയും നോക്കിയിട്ടും നോ രക്ഷ. പക്ഷികൾ ശരിക്കും കുട്ടിക്കൊമ്പനെ വട്ടം ചുറ്റിച്ചു. ഒടുവിൽ തള്ളയാനയ്ക്കും കൂട്ടർക്കുമൊപ്പം വന്ന വഴിയേ മടങ്ങേണ്ടി വന്നു ആനക്കുട്ടിക്ക്. യൂട്യൂബിൽ ഇക്കഴിഞ്ഞ 28 ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഇരുപത്തേഴ് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.

വീഡിയോ കാണാം.