മുത്തങ്ങ ആനത്താവളത്തിലെത്തിയ കുട്ടിയാനയുടെ വികൃതികൾ; വീഡിയോ കാണാം

മലവെള്ളപ്പാച്ചിലിൽ നിന്നും നാട്ടുകാർ രക്ഷിച്ച് വനപാലകർ മുത്തങ്ങ ആനത്താവളത്തിലെത്തിച്ച കാട്ടാനക്കുട്ടി ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രിയങ്കരനായി മാറിയിരിക്കുകയാണ്. വളരെക്കുറഞ്ഞ സമയം കൊണ്ടാണ് ഈ കുട്ടിക്കുറുമ്പൻ ആളുകളുമായി ഇണങ്ങിയത്.
 | 

മുത്തങ്ങ ആനത്താവളത്തിലെത്തിയ കുട്ടിയാനയുടെ വികൃതികൾ; വീഡിയോ കാണാം

കൽപ്പറ്റ: മലവെള്ളപ്പാച്ചിലിൽ നിന്നും നാട്ടുകാർ രക്ഷിച്ച് വനപാലകർ മുത്തങ്ങ ആനത്താവളത്തിലെത്തിച്ച കാട്ടാനക്കുട്ടി ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രിയങ്കരനായി മാറിയിരിക്കുകയാണ്. വളരെക്കുറഞ്ഞ സമയം കൊണ്ടാണ് ഈ കുട്ടിക്കുറുമ്പൻ ആളുകളുമായി ഇണങ്ങിയത്.

ആനപ്പന്തൽ ജീവനക്കാരനുമായുള്ള കുട്ടിക്കുറുമ്പന്റെ കളി ഒന്നു കാണേണ്ടതുതന്നെയാണ്. മുട്ടിയും ഉരുമ്മിയും തള്ളി നീക്കിയും ജീവനക്കാരനെ കുറച്ചൊന്നുമല്ല ആനക്കുട്ടി വട്ടം ചുറ്റിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ഉളിക്കൽ കാഞ്ഞിരക്കൊല്ലി ചിറ്റാരിയിൽ നിന്നാണ് കാട്ടാനക്കുട്ടിയെ നാട്ടുകാർ രക്ഷിച്ചത്. സാരമായി പരിക്കേറ്റ ആനക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മുത്തങ്ങ ആനപ്പന്തലിൽ എത്തിക്കുകയായിരുന്നു. രണ്ടു മാസം മാത്രമാണ് ആനക്കുട്ടിയുടെ പ്രായം.

വീഡിയോ കാണാം.