കേരളത്തിൽ ബീഫ് നിരോധിച്ചാൽ എന്തു സംഭവിക്കും; രസകരമായ വീഡിയോ

കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചതിനു പിന്നാലെ രാജ്യമാകെ നിരോധനം നടപ്പാക്കിയാൽ എന്തു സംഭവിക്കും?
 | 
കേരളത്തിൽ ബീഫ് നിരോധിച്ചാൽ എന്തു സംഭവിക്കും; രസകരമായ വീഡിയോ

 

കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചതിനു പിന്നാലെ രാജ്യമാകെ നിരോധനം നടപ്പാക്കിയാൽ എന്തു സംഭവിക്കും? കേരളത്തിലെ അവസ്ഥ പ്രവചിക്കുന്ന രസകരമായ വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ തരംഗമാകുന്നു. ക്രിയേറ്റിവ് റൂം എന്ന കൂട്ടായ്മയാണ് യൂട്യൂബ് വീഡിയോയ്ക്ക് പിന്നിൽ.

1995ലെ ഗോവധനിരോധന ഭേദഗതി ബില്ലിന് ഇപ്പോൾ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് മഹാരാഷ്ട്രയിൽ ബീഫ് നിരോധനം നിലവിൽ വന്നത്. ഈ നിയമം ലംഘിച്ച് ബീഫ് വിൽപ്പന നടത്തിയാൽ അഞ്ച് വർഷം വരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ബീഫ് നിരോധനത്തിനെതിരെ ബോളിവുഡ് താരങ്ങളുൾപ്പെടെ നിരവധിപേർ പ്രതിഷേധമറിയിച്ചിരുന്നു. രാജ്യത്തിന് അകത്തും പുറത്തുമുള്ളവർ സോഷ്യൽ മീഡിയയിലൂടെ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.

വീഡിയോ കാണാം