‘മഞ്ഞ്’വാതിൽ പൊളിച്ച പൂച്ച; വീഡിയോ കാണാം

കനത്ത മഞ്ഞ് വീഴ്ച വകവെയ്ക്കാതെ വീടിന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന പൂച്ചയുടെ വീഡിയോ യൂട്യൂബിൽ വൈറലാകുന്നു. ജെയിംസ് ഗിൽഫോയി എന്ന ആളുടെ റൂഡിഡർ എന്ന പൂച്ചയാണ് മിന്നും പ്രകടനത്തിലൂടെ യൂട്യൂബിൽ താരമാകുന്നത്.
 | 

‘മഞ്ഞ്’വാതിൽ പൊളിച്ച പൂച്ച; വീഡിയോ കാണാം

കാനഡ: കനത്ത മഞ്ഞ് വീഴ്ച വകവെയ്ക്കാതെ വീടിന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന പൂച്ചയുടെ വീഡിയോ യൂട്യൂബിൽ വൈറലാകുന്നു. ജെയിംസ് ഗിൽഫോയി എന്ന ആളുടെ റൂഡിഡർ എന്ന പൂച്ചയാണ് മിന്നും പ്രകടനത്തിലൂടെ യൂട്യൂബിൽ താരമാകുന്നത്.

വീടിന് മുൻവശം വാതിൽ പോലെ രൂപപ്പെട്ട മഞ്ഞ് പാളി രണ്ടും കൈയും ഉപയോഗിച്ച് റൂഡിഡർ പൊളിക്കുന്നതാണ് വീഡിയോ. 10 മിനിട്ടെടുത്താണ് റൂഡിഡർ നാല് അടി ഉയരത്തിലുള്ള മഞ്ഞ് ‘വാതിൽ’ പൊളിച്ചത്. ഉയരക്കുറവ് മൂലം മുകളിലത്തെ ഭാഗം പൊളിക്കുന്നതിന് രണ്ട് തവണ ചാടേണ്ടിയും വന്നു. റൂഡിഡറിന്റെ ഉടമസ്ഥൻ ഗിൽഫോയിയാണ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്.

വീഡിയോ കാണാം.