വധു ഇട്ട മാല ലക്ഷ്യം തെറ്റി; വീഡിയോഗ്രാഫർമാരുടെ റീടേക്കിൽ കുപിതനായ വരൻ മാല വലിച്ചെറിഞ്ഞു; വീഡിയോ കാണാം

വിവാഹത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് മാലയിടൽ ചടങ്ങ്. എന്നാൽ അത് ചിരിക്കാനുള്ള വകയാണ് സമ്മാനിക്കുന്നതെങ്കിലോ? അത്തരം ഒരു വീഡിയോയാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
 | 
വധു ഇട്ട മാല ലക്ഷ്യം തെറ്റി; വീഡിയോഗ്രാഫർമാരുടെ റീടേക്കിൽ കുപിതനായ വരൻ മാല വലിച്ചെറിഞ്ഞു; വീഡിയോ കാണാം

 

വിവാഹത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് മാലയിടൽ ചടങ്ങ്. എന്നാൽ അത് ചിരിക്കാനുള്ള വകയാണ് സമ്മാനിക്കുന്നതെങ്കിലോ? അത്തരം ഒരു വീഡിയോയാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിവാഹ വീഡിയോയിൽ ക്യാമറാമാന്മാരുടെ നിർദേശ പ്രകാരം പോസ് ചെയ്ത് മാലയിടുന്ന വധുവും വരനുമാണ് തങ്ങളുടെ പ്രവൃത്തിയിലൂടെ കാഴ്ചക്കാരിൽ ചിരിയുണർത്തിയത്.

ആരോ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന പോലെയുള്ള ഭാവമാണ് വരന്റെ മുഖത്ത്. തറയിൽ നിന്ന് കണ്ണെടുക്കാതെ വധുവും. ശൈശവ വിവാഹമാണോ എന്ന് സംശയം തോന്നും രണ്ട് പേരെയും കണ്ടാൽ. നാടൻഭാഷയിൽ പറഞ്ഞാൽ ആകെ മൊത്തം ഒരു അവാർഡ് ചിത്രത്തിന്റെ മൂഡാണ് ചടങ്ങുകൾക്ക്. ആദ്യം വരൻ വധുവിന്റെ കഴുത്തിൽ സ്‌ലോ മോഷനിൽ പൂമാല ചാർത്തി. വരന്റെ മുഖത്ത് പോലും നോക്കാതെ മാലയിടാനുള്ള വധുവിന്റെ ശ്രമം അവസാനിച്ചത് അയാളുടെ തലയിലെ ടർബനിലാണെന്ന് മാത്രം.

ഫോട്ടോഗ്രാഫേഴ്‌സ് മാല തിരിച്ചെടുത്ത് വധുവിന്റെ കയ്യിൽ വീണ്ടും കൊടുത്തു. ഈ ടേക്കെങ്കിലും ഓക്കെ ആകുമെന്ന് കരുതിയവർക്ക് തെറ്റി. പഴയ അബദ്ധം വധു വീണ്ടും ആവർത്തിച്ചപ്പോൾ കലികയറിയ വരൻ മാല തറയിൽ വലിച്ചെറിഞ്ഞു. സംഗതി ശുഭം.