ജോഗിംഗിന് ഒപ്പം കൂടാൻ നായയ്ക്ക് പകരം ആട്ടിൻകുട്ടി; വീഡിയോ കാണാം

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹം നമ്മൾ കണ്ടിട്ടുണ്ടെങ്കിലും യുകെയിലെ ടോം ഹോർസ്ഫീൽഡും ബെഞ്ചമിൻ എന്ന ആട്ടിൻകുട്ടിയും തമ്മിലുള്ള സ്നേഹ ബന്ധം ഒന്നു കാണേണ്ടതാണ്. ഹാംലെറ്റിലെ ഒരു പോട്ട് ഹൗസിൽ ജനിച്ച ആട്ടിൻ കുട്ടിയെ വളരെ യാദൃശ്ചികമായാണ് ടോമിന് ലഭിച്ചത്.
 | 

ജോഗിംഗിന് ഒപ്പം കൂടാൻ നായയ്ക്ക് പകരം ആട്ടിൻകുട്ടി;  വീഡിയോ കാണാം

ഹാംലെറ്റ്: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹം നമ്മൾ കണ്ടിട്ടുണ്ടെങ്കിലും യുകെയിലെ ടോം ഹോർസ്ഫീൽഡും ബെഞ്ചമിൻ എന്ന ആട്ടിൻകുട്ടിയും തമ്മിലുള്ള സ്‌നേഹ ബന്ധം ഒന്നു കാണേണ്ടതാണ്. ഹാംലെറ്റിലെ ഒരു പോട്ട് ഹൗസിൽ ജനിച്ച ആട്ടിൻ കുട്ടിയെ വളരെ യാദൃശ്ചികമായാണ് ടോമിന് ലഭിച്ചത്.

ജനിച്ച ഉടനെ ആട്ടിൻകുട്ടിയെ അമ്മ തള്ളിമാറ്റി. അമ്മയുടെ സ്‌നേഹം എന്തെന്ന് ഈ ആട്ടിൻകുട്ടി അറിഞ്ഞിട്ടില്ല. ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ആട്ടിൻകുട്ടിയെ നഴ്‌സറി ഉടമയായ ടോം തന്റെ വീട്ടിൽ കൊണ്ടുപോയി. ബെഞ്ചമിൻ എന്ന് പേരിട്ടു.

ഇപ്പോൾ ടോം ആട്ടിൻകുട്ടിയുടെ ബെസ്റ്റ് ഫ്രെണ്ടാണ്. ടോം പോകുന്നിടത്തെല്ലാം ബെഞ്ചമിനും പോകും. പോകുന്ന വഴിയിലെല്ലാം ബെഞ്ചമിന് നൽകാനുള്ള കുപ്പിപ്പാലും ടോം കയ്യിൽ കരുതും. ദിവസവും ആറ് തവണയാണ് ആട്ടിൻകുട്ടിക്ക് ഭക്ഷണം നൽകേണ്ടത്. ടോമിന്റെ നഴ്‌സറിയിൽ എത്തുന്ന സന്ദർശകർക്കും ബെഞ്ചമിൻ പ്രിയപ്പെട്ടവനായിക്കഴിഞ്ഞു.

ജോഗിംഗിന് ഒപ്പം കൂടാൻ നായയ്ക്ക് പകരം ആട്ടിൻകുട്ടി;  വീഡിയോ കാണാം ജോഗിംഗിന് ഒപ്പം കൂടാൻ നായയ്ക്ക് പകരം ആട്ടിൻകുട്ടി;  വീഡിയോ കാണാം ജോഗിംഗിന് ഒപ്പം കൂടാൻ നായയ്ക്ക് പകരം ആട്ടിൻകുട്ടി;  വീഡിയോ കാണാം ജോഗിംഗിന് ഒപ്പം കൂടാൻ നായയ്ക്ക് പകരം ആട്ടിൻകുട്ടി;  വീഡിയോ കാണാം ജോഗിംഗിന് ഒപ്പം കൂടാൻ നായയ്ക്ക് പകരം ആട്ടിൻകുട്ടി;  വീഡിയോ കാണാം ജോഗിംഗിന് ഒപ്പം കൂടാൻ നായയ്ക്ക് പകരം ആട്ടിൻകുട്ടി;  വീഡിയോ കാണാം ജോഗിംഗിന് ഒപ്പം കൂടാൻ നായയ്ക്ക് പകരം ആട്ടിൻകുട്ടി;  വീഡിയോ കാണാം ജോഗിംഗിന് ഒപ്പം കൂടാൻ നായയ്ക്ക് പകരം ആട്ടിൻകുട്ടി;  വീഡിയോ കാണാം

 

ബെഞ്ചമിന്റേയും ടോമിന്റേയും സൗഹൃദം കാണാം വീഡിയോയിലൂടെ.