ബധിരനായ കുഞ്ഞ് ആദ്യമായി അമ്മയുടെ ശബ്ദം കേട്ടപ്പോള്‍

ഒന്പത് ആഴ്ച പിന്നിട്ടപ്പോഴാണ് ലോകത്തിലെ ഏറ്റവും മഹത്വമേറിയ ശബ്ദം കേള്ക്കാന് ആ കുഞ്ഞിന് ഭാഗ്യം ലഭിച്ചത്. രണ്ട് മാസം കഴിഞ്ഞാണ് ഈ കുഞ്ഞ് അമ്മയുടെ ശബ്ദം ആദ്യമായി കേട്ടത്. എലൈജ എന്ന ഈ ആണ്കുഞ്ഞ് പിറന്നത് തന്നെ ബധിരനായാണ്.
 | 

ബധിരനായ കുഞ്ഞ് ആദ്യമായി അമ്മയുടെ ശബ്ദം കേട്ടപ്പോള്‍

മിനസോട്ട: ഒന്‍പത് ആഴ്ച പിന്നിട്ടപ്പോഴാണ് ലോകത്തിലെ ഏറ്റവും മഹത്വമേറിയ ശബ്ദം കേള്‍ക്കാന്‍ ആ കുഞ്ഞിന് ഭാഗ്യം ലഭിച്ചത്. രണ്ട് മാസം കഴിഞ്ഞാണ് ഈ കുഞ്ഞ് അമ്മയുടെ ശബ്ദം ആദ്യമായി കേട്ടത്. എലൈജ എന്ന ഈ ആണ്‍കുഞ്ഞ് പിറന്നത് തന്നെ ബധിരനായാണ്.

അമ്മ തന്നെയാണ് മകന്റെ ബധിരതയെക്കുറിച്ചുളള ദൃശ്യം പോസ്റ്റ് ചെയ്തിട്ടുളളത്. ഉപകരണങ്ങളുടെ സഹായത്തോടെ തന്റെ മകന് ഇപ്പോള്‍ താന്‍ പറയുന്നതെല്ലാം കേള്‍ക്കാന്‍ കഴിയുമെന്നും അഹാവ കുക്ക് എന്ന ഈ അമ്മ പറയുന്നു.

ആദ്യമായി അവനെക്കണ്ടപ്പോള്‍ ഉളള വികാരം വാക്കുകള്‍ക്ക് അതീതമായിരുന്നു. കരയാതിരിക്കാന്‍ താന്‍ ഏറെ പാടുപെട്ടു. താന്‍ കരയുന്നത് അവന്‍ കാണുന്നത് എനിയ്ക്ക് ഇഷ്ടമല്ലായിരുന്നു, അവനോട് സംസാരിക്കാനായിരുന്നു തനിയ്ക്ക് ഏറെ ഇഷ്ടം. മിനസോട്ടയിലെ ശിശുരോഗാശുപത്രിയുടെ ബ്ലോഗില്‍ അവര്‍ കുറിച്ചിരിക്കുന്നു.

ഏഴ് മാസം പ്രായമാകുമ്പോഴേക്കും കുറച്ച് കൂടി മെച്ചപ്പെട്ട കേള്‍വി സഹായി ഉപയോഗിക്കാമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു

വീഡിയോ കാണാം