ബാല്‍ക്കണിയില്‍ നിന്ന് നേരെ സ്വിമ്മിംഗ് പൂളിലേക്ക്; ‘ഡെയര്‍ ഡെവിള്‍’ ഡൈവറുടെ ചാട്ടം വൈറലാകുന്നു

ദുര്ബലഹൃദയരും ഉയരത്തെയോ വെള്ളത്തെയോ ഭയക്കുന്നവരും ഈ വീഡിയോ കാണരുത്. കാരണം അഞ്ചോ ആറോ നിലയുള്ള കെട്ടിടത്തിന് മുകളില് നിന്ന് വളരെ കൂളായി താഴെയുള്ള സ്വിമ്മിംഗ് പൂളിലേക്ക് ഒരാള് ചാടുന്ന വീഡിയോ ചിലപ്പോള് നിങ്ങള്ക്ക് അസ്വസ്ഥത സൃഷ്ടിച്ചേക്കാം. 8 ബൂത്ത് എന്ന യൂട്യൂബ് അക്കൗണ്ടില് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം ആയിരക്കണക്കിനാളുകളാണ് കണ്ടത്.
 | 

ബാല്‍ക്കണിയില്‍ നിന്ന് നേരെ സ്വിമ്മിംഗ് പൂളിലേക്ക്; ‘ഡെയര്‍ ഡെവിള്‍’ ഡൈവറുടെ ചാട്ടം വൈറലാകുന്നു

ദുര്‍ബലഹൃദയരും ഉയരത്തെയോ വെള്ളത്തെയോ ഭയക്കുന്നവരും ഈ വീഡിയോ കാണരുത്. കാരണം അഞ്ചോ ആറോ നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് വളരെ കൂളായി താഴെയുള്ള സ്വിമ്മിംഗ് പൂളിലേക്ക് ഒരാള്‍ ചാടുന്ന വീഡിയോ ചിലപ്പോള്‍ നിങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചേക്കാം. 8 ബൂത്ത് എന്ന യൂട്യൂബ് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം ആയിരക്കണക്കിനാളുകളാണ് കണ്ടത്.

ഒരാള്‍ വേഗതയില്‍ സ്‌റ്റെയര്‍കെയ്‌സുകള്‍ കയറി കെട്ടിടത്തിന്റെ മുകളിലെത്തുന്നതാണ് വീഡിയോയോയുടെ തുടക്കം. പിന്നീട് സ്വിമ്മിംഗ് പൂളിന് നേരെ മുകള്‍ഭാഗത്തെത്തി ഒന്നോ രണ്ടോ സെക്കന്‍ഡ് നിന്ന ശേഷം നേരെ സ്വിമ്മിംഗ് പൂളിലേക്ക് ചാടുകയാണ് ഇയാള്‍ ചെയ്യുന്നത്. സെപ്റ്റംബര്‍ 15ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനകം 10 കോടിയിലധികം പേരാണ് കണ്ടത്.

വീഡിയോ കാണാം