ട്രെഡ്മില്ലിലെ വർക്കൗട്ടിനിടെ സുന്ദരി കടന്നു പോയാൽ എന്താകും?

എന്ത് കാര്യം ചെയ്യുമ്പോഴും മനസ്സും ശരീരവും അർപ്പിച്ച് ചെയ്യണം എന്നാണ് പഴമക്കാർ പറയാറുള്ളത്. രണ്ടിലേതെങ്കിലും ഒന്നിന്റെ ശ്രദ്ധ പാളിയാൽ ഉദ്ദേശിച്ചതായിരിക്കില്ല സംഭവിക്കുന്നത്.
 | 
ട്രെഡ്മില്ലിലെ വർക്കൗട്ടിനിടെ സുന്ദരി കടന്നു പോയാൽ എന്താകും?

 

എന്ത് കാര്യം ചെയ്യുമ്പോഴും മനസ്സും ശരീരവും അർപ്പിച്ച് ചെയ്യണം എന്നാണ് പഴമക്കാർ പറയാറുള്ളത്. രണ്ടിലേതെങ്കിലും ഒന്നിന്റെ ശ്രദ്ധ പാളിയാൽ ഉദ്ദേശിച്ചതായിരിക്കില്ല സംഭവിക്കുന്നത്. ജിമ്മിൽ വ്യായാമത്തിലേർപ്പെട്ടിരുന്ന യുവാവിന് സംഭവിച്ചതും ഏതാണ്ട് ഇതുപോലെയായിരുന്നു.

ട്രെഡ്മില്ലിൽ വ്യായാമം ചെയ്തുകൊണ്ടിരുന്ന അദ്ദേഹത്തിന് സമീപത്തു കൂടി ഒരു സ്ത്രീ കടന്നു പോയി. കുറച്ച് നേരത്തേക്ക് ശ്രദ്ധയൊന്ന് പാളിയപ്പോൾ ഇയാൾ നിയന്ത്രണം വിട്ട് മെഷീനിൽ നിന്നും തെറിച്ച് നിലത്ത് വീണു. ശബ്ദം കേട്ട് യുവതി തിരിഞ്ഞ് നോക്കി. പക്ഷേ അപ്പോഴേക്കും നാണക്കേടൊഴിവാക്കാനായി നിലത്ത് പുഷ് അപ്‌സ് എടുക്കാനായി ശ്രമം.

എന്തായാലും ക്യാമറ ചതിച്ചു. എല്ലാം അതിൽ പതിഞ്ഞു. കാര്യങ്ങൾ വെളിച്ചത്താവുകയും ചെയ്തു.

ആ ദൃശ്യങ്ങൾ കാണാം.