ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ ജസ്റ്റിൻ ബീബറിന് അവതാരക കൊടുത്ത ‘പണി’; വീഡിയോ കാണാം

ലോകപ്രശസ്ത കനേഡിയൻ പോപ് ഗായകൻ ജസ്റ്റിൻ ബീബറിന് കഴിഞ്ഞ ദിവസം ഒരു 'പണി' കിട്ടി. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അവതാരകയുടെ വക 'പണി' കിട്ടിയത്.
 | 

ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ ജസ്റ്റിൻ ബീബറിന് അവതാരക കൊടുത്ത ‘പണി’; വീഡിയോ കാണാം

ലോകപ്രശസ്ത കനേഡിയൻ പോപ് ഗായകൻ ജസ്റ്റിൻ ബീബറിന് കഴിഞ്ഞ ദിവസം ഒരു ‘പണി’ കിട്ടി. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അവതാരകയുടെ വക ‘പണി’ കിട്ടിയത്. അമേരിക്കൻ ടെവിഷൻ ഹാസ്യ അവതാരക എലൻ ഡിജെറസ് അവതരിപ്പിക്കുന്ന ടോക് ഷോയിലായിരുന്നു അത്. എലനുമായി സംസാരിക്കുന്നതിനിടെ ജസ്റ്റിൻ ബീബറുടെ സമീപത്ത് വെച്ചിരുന്ന ബോക്‌സിൽ നിന്നും അപ്രതീക്ഷിതമായി ഒരാൾ പൊങ്ങിവന്നു. പെട്ടെന്നുണ്ടായ സംഭവമായിരുന്നതിനാൽ ഞെട്ടിപ്പോയ ജസ്റ്റിൻ ഇരുന്ന ഇരുപ്പിന് സീറ്റിൽ നിന്നും പൊങ്ങിപ്പോയി. എലനാണ് അവതാരിക എന്നത് കൊണ്ടു തന്നെ ഇത്തരത്തിൽ എന്തെങ്കിലും ഒന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലെന്നും ജസ്റ്റിൻ പറഞ്ഞു. പിന്നീട് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ജസ്റ്റിൻ ട്വീറ്റ് ചെയ്യുകയും ചെയ്തു.

വീഡിയോ കാണാം.