കോള്‍ മീ മേ ബിയുടെ ഡല്‍ഹി ഐഐടി പതിപ്പ് വൈറല്‍

കാര്ലി റെ ജെപ്സന്റെ ഹിറ്റ് പാട്ട് കോള് മീ മേ ബിയ്ക്ക് തങ്ങളുടെ വ്യാഖ്യാനം ചമയ്ക്കാന് ഡല്ഹി ഐഐടിയിലെ ഒരു പറ്റം വിദ്യാര്ത്ഥികള് തീരുമാനിച്ചത് തമാശയ്ക്കായിരുന്നു. അമേരിക്കന് ഫുട്ബോള് ടീമായ മിയാമി ഡോള്ഫിന്സിന്റെ ചിയര് ഗേള് സംഘത്തിന്റെ നൃത്തത്തെ അനുകരിച്ച് കൊണ്ടാണ് ഇവര് ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള് ഇക്കഴിഞ്ഞ പതിനേഴിന് ഇവര് യൂട്യൂബില് ഇടുകയും ചെയ്തു.
 | 

കോള്‍ മീ മേ ബിയുടെ ഡല്‍ഹി ഐഐടി പതിപ്പ് വൈറല്‍

ന്യൂഡല്‍ഹി: കാര്‍ലി റെ ജെപ്‌സന്റെ ഹിറ്റ് പാട്ട് കോള്‍ മീ മേ ബിയ്ക്ക് തങ്ങളുടെ വ്യാഖ്യാനം ചമയ്ക്കാന്‍ ഡല്‍ഹി ഐഐടിയിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത് തമാശയ്ക്കായിരുന്നു. അമേരിക്കന്‍ ഫുട്‌ബോള്‍ ടീമായ മിയാമി ഡോള്‍ഫിന്‍സിന്റെ ചിയര്‍ ഗേള്‍ സംഘത്തിന്റെ നൃത്തത്തെ അനുകരിച്ച് കൊണ്ടാണ് ഇവര്‍ ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ പതിനേഴിന് ഇവര്‍ യൂട്യൂബില്‍ ഇടുകയും ചെയ്തു.

ഇത് ഇതിനകം തന്നെ വന്‍ ഹിറ്റായിക്കഴിഞ്ഞു. മൂന്ന് ലക്ഷം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. ഈ പാരഡിയ്ക്ക് പുറമെ ഹിറ്റായ ഒട്ടേറെ മെലഡികള്‍ക്കും ഇവര്‍ നൃത്തം ചെയ്യുന്നുണ്ട്. അതൊക്കെ പക്ഷേ ഷര്‍ട്ടും ടൈയും ഒക്കെ അണിഞ്ഞാണ്. ഏതായാലും നൃത്തത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. നിങ്ങള്‍ നേരിട്ട് അതൊന്ന് കണ്ടുനോക്കി അഭിപ്രായം പറയൂ.

വീഡിയോ കാണാം