വിവാഹ ഫോട്ടോഗ്രാഫര്‍ വെള്ളത്തില്‍ വീണാല്‍; വീഡിയോ കാണാം

ചലച്ചിത്രങ്ങളിലെ കോമഡി സീനുകളില് മാത്രം കാണാന് കഴിയുന്ന ഒന്നാണ് വിവാഹച്ചടങ്ങുകള് പകര്ത്തുന്ന ഫോട്ടോഗ്രാഫര് വെള്ളത്തില് വീഴുന്നതും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന തമാശകളും. അമേരിക്കയിലെ ഇല്ലിനോയിയില് ഇത് കഴിഞ്ഞ ദിവസം യഥാര്ത്ഥത്തില് സംഭവിച്ചു. വിവാഹച്ചടങ്ങുകള് കഴിഞ്ഞ് ആദ്യ ചുംബനവും കൈമാറി സംഗീതത്തിന്റെ അകമ്പടിയോടെ തടാകക്കരയിലൂടെ വളരെ റൊമാന്റിക്കായി നവദമ്പതികള് നടന്നു വരുമ്പോളായിരുന്നു സംഭവം. വധൂവരന്മാരുടെ ഓരോ ചലനവും പകര്ത്തിക്കൊണ്ടിരുന്ന വനിതാ ഫോട്ടോഗ്രാഫര് തന്റെ പിന്നോട്ടുള്ള നടത്തത്തിനിടെ തടാകത്തിന്റെ കരയിലാണെന്നത് അല്പനേരം മറന്നു. പിന്നിലേക്ക് കാലെടുത്തു വച്ച ഫോട്ടോഗ്രാഫര് വെള്ളത്തിലേക്കാണ് മറിഞ്ഞു വീണത്. ഇവരെ രക്ഷപ്പെടുത്താന് വരന് തന്നെയാണ് ആദ്യം ഓടിയെത്തിയത്.
 | 

വിവാഹ ഫോട്ടോഗ്രാഫര്‍ വെള്ളത്തില്‍ വീണാല്‍; വീഡിയോ കാണാം

ഇല്ലിനോയ്: ചലച്ചിത്രങ്ങളിലെ കോമഡി സീനുകളില്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നാണ് വിവാഹച്ചടങ്ങുകള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ വെള്ളത്തില്‍ വീഴുന്നതും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന തമാശകളും. അമേരിക്കയിലെ ഇല്ലിനോയിയില്‍ ഇത് കഴിഞ്ഞ ദിവസം യഥാര്‍ത്ഥത്തില്‍ സംഭവിച്ചു. വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് ആദ്യ ചുംബനവും കൈമാറി സംഗീതത്തിന്റെ അകമ്പടിയോടെ തടാകക്കരയിലൂടെ വളരെ റൊമാന്റിക്കായി നവദമ്പതികള്‍ നടന്നു വരുമ്പോളായിരുന്നു സംഭവം. വധൂവരന്‍മാരുടെ ഓരോ ചലനവും പകര്‍ത്തിക്കൊണ്ടിരുന്ന വനിതാ ഫോട്ടോഗ്രാഫര്‍ തന്റെ പിന്നോട്ടുള്ള നടത്തത്തിനിടെ തടാകത്തിന്റെ കരയിലാണെന്നത് അല്‍പനേരം മറന്നു. പിന്നിലേക്ക് കാലെടുത്തു വച്ച ഫോട്ടോഗ്രാഫര്‍ വെള്ളത്തിലേക്കാണ് മറിഞ്ഞു വീണത്. ഇവരെ രക്ഷപ്പെടുത്താന്‍ വരന്‍ തന്നെയാണ് ആദ്യം ഓടിയെത്തിയത്.

വീഡിയോ കാണാം