എന്താണ് അഡൾട്ടറി; കുട്ടികളുടെ രസകരമായ ഉത്തരങ്ങൾ

ദിവസങ്ങൾക്ക് മുൻപ് ഓൺലൈൻ ഡേറ്റിങ് സർവീസ് ആയ ആഷ്ലി മാഡിസൺ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. വിവരങ്ങൾ ചോർത്തിയവർ ഇത് പുറത്തു വിട്ടേക്കുമെന്നും ദാമ്പത്യത്തിൽ പരസ്പരം വഞ്ചന കാണിച്ചവർ ഭയപ്പെടുന്നുണ്ട്.
 | 
എന്താണ് അഡൾട്ടറി; കുട്ടികളുടെ രസകരമായ ഉത്തരങ്ങൾ

 

ദിവസങ്ങൾക്ക് മുൻപ് ഓൺലൈൻ ഡേറ്റിങ് സർവീസ് ആയ ആഷ്‌ലി മാഡിസൺ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. വിവരങ്ങൾ ചോർത്തിയവർ ഇത് പുറത്തു വിട്ടേക്കുമെന്നും ദാമ്പത്യത്തിൽ പരസ്പരം വഞ്ചന കാണിച്ചവർ ഭയപ്പെടുന്നുണ്ട്.

പരസ്പര വഞ്ചനയെക്കുറിച്ച് കുട്ടികൾക്ക് അറിയാമോ എന്നളക്കാനായി ജിമ്മി കിമ്മൽ ലൈവ് ഒരു ശ്രമം നടത്തി. കുട്ടിളോട് അഡൾട്ടറി എന്താണെന്നറിയാമോ എന്നായിരുന്നു ചോദ്യം. ചോദ്യം അൽപം കുഴപ്പിക്കുന്നതാണെങ്കിലും ഇതിന് കുട്ടികൾ നൽകിയ രസകരമായ മറുപടികളായിരുന്നു ശ്രദ്ധേയമായത്. കുട്ടിത്തം കലർന്ന അവരുടെ പ്രതികരണമാണ് വീഡിയോയുടെ ഹൈലൈറ്റ്.

അഡൾട്ടറി എന്താണെന്നറിയാമോ എന്ന ചോദ്യത്തിന് ഒരു കൊച്ചുമിടുക്കിയുടെ ഉത്തരം അത് സിനിമാ താരമാണെന്നായിരുന്നു. അങ്ങനെ ആരെങ്കിലേയും അറിയാമോ എന്ന ചോദ്യത്തിന് അറിയാം, ജോണി ഡെപ്പ് എന്നായിരുന്നു മറുപടി.

വീഡിയോ കാണാം.