വധൂവരന്മാരുടെ ഡാൻസിനൊടുക്കം സംഭവിച്ചത്; വീഡിയോ കാണാം

വിവാഹദിവസം വധൂവരന്മാരും ബന്ധുമിത്രാദികളും നൃത്തം ചെയ്യുന്ന രംഗങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ ഡാൻസ് അൽപം കടന്ന് പോയി. നീളൻ ഗൗൺ ധരിച്ച് കയ്യിൽ ബൊക്കെയും പിടിച്ച് വധുവും കോട്ടും സ്യൂട്ടുമണിഞ്ഞ വരനും എത്തി. സന്തോഷത്താൽ മതിമറന്ന് വരനും വധുവും ആവേശത്തോടെയാണ് വേദിയിലെത്തിയത്. അതിഥികൾ ഇരുവരേയും കയ്യടിച്ച് സ്വാഗതം ചെയ്തു.
 | 

തന്റെ കോട്ട് ഊരി വധുവിന്റെ കയ്യിൽ കൊടുത്ത വരൻ തലകുത്തിമറിയാൻ (ഹാൻഡ് സ്റ്റാന്റ് ബാക്ഫ്‌ളിപ്) ശ്രമിച്ചു. മന:പ്പൂർവ്വമല്ലെങ്കിലും രണ്ടാമത്തെ കരണംമറിയൽ അൽപം കടന്നുപോയി. വരന്റെ സാഹസിക പ്രകടനം ശ്രദ്ധയിൽ പെടാതെ നൃത്തം ചെയ്യുകയായിരുന്ന വധുവിന്റെ തലയ്ക്കിട്ട് ചവിട്ടി അവരെ മറിച്ചിട്ടായിരുന്നു അത്യന്തം നിർഭാഗ്യകരമായ ആ കലാപ്രകടനം അവസാനിച്ചത്.

സദസിലുള്ളവരെല്ലാം ഒരു നിമിഷം അന്ധാളിച്ചു നിന്നു. നിലത്തു നിന്നും എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വധു വീണ്ടും താഴെ വീണു. എന്തായാലും ജീവിതത്തിൽ മറക്കാനാവാത്ത വിവാഹ ദിനമായിരിക്കും രണ്ടുപേർക്കും ഇത്.

വീഡിയോ കാണാം.