ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്ന് ഐഫോണ്‍ 7 താഴേക്കെറിഞ്ഞാല്‍ എന്ത് സംഭവിക്കും; വീഡിയോ കാണാം

ഈയിടെ പുറത്തിറങ്ങിയ ആപ്പിളിന്റെ ഐഫോണ് 7 വാങ്ങാന് ഇന്നും നിരവധിയാളുകളാണ് ബുക്ക് ചെയ്തും ഷോപ്പുകളില് ക്യൂനിന്നും കാത്തുനില്ക്കുന്നത്. അതിനിടെയാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായിലെ ബുര്ജ് ഖലീഫയുടെ മുകളില് നിന്ന് ഒരു വീഡിയോ ബ്ലോഗര് തന്റെ പുതിയ ഐഫോണ് താഴേയ്ക്ക് വലിച്ചെറിയുന്നത്. ഇതിനകം ലക്ഷക്കണക്കിന് പേര് യൂട്യൂബില് കണ്ട വീഡിയോയില് ടെക് റാക്സ് എന്ന വ്ളോഗര് തന്റെ 50,000 രൂപ വിലവരുന്ന ഫോണാണ് താഴേയ്ക്കെറിയുന്നത്.
 | 
ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്ന് ഐഫോണ്‍ 7 താഴേക്കെറിഞ്ഞാല്‍ എന്ത് സംഭവിക്കും; വീഡിയോ കാണാം

ഈയിടെ പുറത്തിറങ്ങിയ ആപ്പിളിന്റെ ഐഫോണ്‍ 7 വാങ്ങാന്‍ ഇന്നും നിരവധിയാളുകളാണ് ബുക്ക് ചെയ്തും ഷോപ്പുകളില്‍ ക്യൂനിന്നും കാത്തുനില്‍ക്കുന്നത്. അതിനിടെയാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്ന് ഒരു വീഡിയോ ബ്ലോഗര്‍ തന്റെ പുതിയ ഐഫോണ്‍ താഴേയ്ക്ക് വലിച്ചെറിയുന്നത്. ഇതിനകം ലക്ഷക്കണക്കിന് പേര്‍ യൂട്യൂബില്‍ കണ്ട വീഡിയോയില്‍ ടെക് റാക്‌സ് എന്ന വ്‌ളോഗര്‍ തന്റെ 50,000 രൂപ വിലവരുന്ന ഫോണാണ് താഴേയ്‌ക്കെറിയുന്നത്.

എന്നാല്‍ റാക്‌സ് വിചിത്രമായ ഈ പ്രവൃത്തി ചെയ്തതിന്റെ കാരണമാണ് രസം. ഫോണിലെ ‘ഫൈന്‍ഡ് മൈ ഐ ഫോണ്‍’ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് 830 മീറ്റര്‍ ഉയരത്തില്‍ നിന്നെറിഞ്ഞ ഫോണ്‍ തിരികെ കണ്ടെത്താനാകുമോ എന്ന് പരീക്ഷിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ താഴെയിറങ്ങി ‘ഫൈന്‍ഡ് മൈ ഐ ഫോണ്‍’ ആപ്ലിക്കേഷന്‍ പരീക്ഷിച്ചെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. വീഴ്ചയില്‍ ഫോണിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം റാക്‌സിന്റെ പ്രവൃത്തിയെ പലരും യൂട്യൂബില്‍ പരിഹസിച്ചു. തലക്ക് ശക്തമായി അടിച്ചാല്‍ ആരായാലും മരിക്കുമെന്ന് കോര്‍ട്ടസ്ഫിറ്റ്‌നെസ് എന്നയാള്‍ കമന്റുചെയ്തു. ഇതിന് മുമ്പും റാക്‌സ് ഐഫോണ്‍ കൊണ്ട് ചില കഠിനമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ദ്രവരൂപത്തിലുള്ള നൈട്രജനിലും മൈക്രവേവ് ഓവനിലും നേരത്തെ ഇയാള്‍ ഫോണ്‍ ഇട്ട് ‘പരീക്ഷണം’ നടത്തിയിട്ടുണ്ട്. പ്രാങ്ക് ഗെയിമിന്റെ ഭാഗമായി ഇയാളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നിരവധി ഉപയോക്താക്കളാണ് തങ്ങളുടെ ഐഫോണില്‍ ഫെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതിനായി തുളകള്‍ ഇട്ടത്.

വീഡിയോ കാണാം