ചിമ്പാന്‍സികള്‍ സ്മാര്‍ട്ടാണ്: ചിത്രങ്ങള്‍ പകര്‍ത്തിയ ഡ്രോണ്‍ അവര്‍ അടിച്ചു താഴെയിട്ടു

ഡ്രോണ് കാട്ടിയുള്ള അഭ്യാസമൊന്നും തങ്ങളുടെ അടുത്തു വേണ്ടെന്ന പക്ഷക്കാരാണ് നെതര്ലാന്ഡിലെ റോയല് ബര്ഗേഴ്സ് മൃഗശാലയിലെ ചിമ്പാന്സികള്. ആകാശ നിരീക്ഷണത്തിനയച്ച ക്യാമറ ഘടിപ്പിച്ച ഡ്രോണ് തല്ലി വീഴ്ത്തിക്കൊണ്ട് തങ്ങള് സ്മാര്ട്ടാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇവിടുത്തെ ചിമ്പാന്സിപ്പട.
 | 

ചിമ്പാന്‍സികള്‍ സ്മാര്‍ട്ടാണ്: ചിത്രങ്ങള്‍ പകര്‍ത്തിയ ഡ്രോണ്‍ അവര്‍ അടിച്ചു താഴെയിട്ടു

നെതര്‍ലാന്‍ഡ്‌സ്: ഡ്രോണ്‍ കാട്ടിയുള്ള അഭ്യാസമൊന്നും തങ്ങളുടെ അടുത്തു വേണ്ടെന്ന പക്ഷക്കാരാണ് നെതര്‍ലാന്‍ഡിലെ റോയല്‍ ബര്‍ഗേഴ്‌സ് മൃഗശാലയിലെ ചിമ്പാന്‍സികള്‍. ആകാശ നിരീക്ഷണത്തിനയച്ച ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ തല്ലി വീഴ്ത്തിക്കൊണ്ട് തങ്ങള്‍ സ്മാര്‍ട്ടാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇവിടുത്തെ ചിമ്പാന്‍സിപ്പട.

സംഭവം ഇങ്ങനെ. മൃഗശാലയില്‍ ചിമ്പാന്‍സികളെ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശത്തിനു മുകളിലൂടെ ഡ്രോണ്‍ പറപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു മൃഗശാലാ അധികൃതര്‍. മരങ്ങളിലിരിക്കുകയായിരുന്ന ചിമ്പാന്‍സികള്‍ ഇതു കണ്ടുകൊണ്ട് വെറുതെയിരിക്കുന്നു.

ഒരു മരത്തിനു സമീപമെത്തിയപ്പോളാണ് കയ്യിലൊരു മരക്കമ്പുമായിരിക്കുകയായിരുന്ന ചിമ്പാന്‍സി അപ്രതീക്ഷിതമായി ഡ്രൊണിനു നേരേ ആക്രമണമഴിച്ചു വിട്ടത്. നിലതെറ്റി താഴെവീണ ഡ്രോണ്‍ പരിശോധിക്കാനും വാനരന്‍ മരത്തില്‍ നിന്നിറങ്ങി താഴെയെത്തി.

ആക്രമണത്തില്‍ ഡ്രോണ്‍ തകര്‍ന്നെങ്കിലും അതില്‍ ഘടിപ്പിച്ചിരുന്ന ക്യാമറ പകര്‍ത്തിയത് അമൂല്യ ദൃശ്യങ്ങളാണ്

വീഡിയോ കാണാം