പാകിസ്ഥാനില്‍ വൈറലായി കൊച്ചി മറൈന്‍ ഡ്രൈവിലെ കുലുക്കി സര്‍ബത്തുകാരന്റെ വീഡിയോ

പാകിസ്ഥാന്, ബംഗ്ലാദേശ് ഉള്പ്പെടെ വിദേശരാജ്യങ്ങളില് വൈറലായി കൊച്ചി മറൈന് ഡ്രൈവിലെ കുലുക്കി സര്ബത്തുകാരന്റെ വീഡിയോ. ഒരു വര്ഷം മുമ്പ് സോഷ്യല് മീഡിയയിലെത്തിയ വീഡിയോ പിന്നീട് വിവിധ രാജ്യങ്ങളിലായി 295 ഫെയിസ്ബുക്ക് പേജുകളാണ് പങ്കുവെച്ചത്. ഇതില് ഭൂരിപക്ഷവും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ളവയാണ്. പല പേജുകളിലും ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ഷെയറുകളും ഇതിന് ലഭിച്ചിട്ടുണ്ട്. വീഡിയോ ബ്ലോഗറായ ഇബാദ് റഹ്മാന് മറൈന് ഡ്രൈവില് നിന്ന് മൊബൈല് ഫോണില് പകര്ത്തിയതാണ് ഈ ദൃശ്യം.
 | 
പാകിസ്ഥാനില്‍ വൈറലായി കൊച്ചി മറൈന്‍ ഡ്രൈവിലെ കുലുക്കി സര്‍ബത്തുകാരന്റെ വീഡിയോ

പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ വൈറലായി കൊച്ചി മറൈന്‍ ഡ്രൈവിലെ കുലുക്കി സര്‍ബത്തുകാരന്റെ വീഡിയോ. ഒരു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലെത്തിയ വീഡിയോ പിന്നീട് വിവിധ രാജ്യങ്ങളിലായി 295 ഫെയിസ്ബുക്ക് പേജുകളാണ് പങ്കുവെച്ചത്. ഇതില്‍ ഭൂരിപക്ഷവും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ളവയാണ്. പല പേജുകളിലും ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ഷെയറുകളും ഇതിന് ലഭിച്ചിട്ടുണ്ട്. വീഡിയോ ബ്ലോഗറായ ഇബാദ് റഹ്മാന്‍ മറൈന്‍ ഡ്രൈവില്‍ നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ഈ ദൃശ്യം.

Quando uno è bravo, è bravo.

Posted by Commenti Memorabili on Monday, January 28, 2019

ചില പേജുകളില്‍ കാഴ്ചക്കാരുടെ എണ്ണം 38 ഉം 34 ഉം ദശലക്ഷം കടന്നിട്ടുണ്ട്. ഭൂരിപക്ഷം പേജുകളിലും ലക്ഷക്കണക്കിന് കാഴ്ചക്കാര്‍ കണ്ടിട്ടുള്ള ഈ വീഡിയോ ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കാഴ്ചക്കാരെ നേടിയ വീഡിയോകളില്‍ ഒന്നാകുമെന്നും വിലയിരുത്തപ്പെടുന്നു. മൊത്തം 80 ദശലക്ഷം ആളുകളാണ് ഇതിനകം വീഡിയോ ഫെയിസ്ബുക്കിലൂടെ മാത്രം കണ്ടിട്ടുള്ളത്. മറ്റു സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളുടെ കണക്കുകള്‍ കൂടി ലഭിച്ചാല്‍ അമ്പരപ്പിക്കുന്ന കണക്കാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം പേജില്‍ ഇത് പോസ്റ്റ് ചെയ്തപ്പോള്‍ വെറുതെ തന്റെ വാട്ടര്‍മാര്‍ക്ക് ചേര്‍ത്തില്ലായിരുന്നുവെങ്കില്‍ തനിക്ക് ഇതിന്റെ ഉടമസ്ഥാവകാശം പോലും നഷ്ടമാകുമായിരുന്നുവെന്ന് ഇബാദ് പറഞ്ഞു.

നാം ചെയ്യുന്ന ജോലി ക്രിയേറ്റീആയാൽ നമുക്ക് അതിൽ ഒരിക്കലും വെറുപ്പ് ഉണ്ടാകുകയില്ല

നാം ചെയ്യുന്ന ജോലി ക്രിയേറ്റീആയാൽ നമുക്ക് അതിൽ ഒരിക്കലും വെറുപ്പ് ഉണ്ടാകുകയില്ല അതിന് ഉദാഹരണമാണ് ഈ വീഡിയോCredits : Ebadu Rahman

Posted by Full Entertainment Expo on Friday, July 13, 2018

https://www.facebook.com/poverimabrutti/videos/1413622222104544/?t=0

കുറഞ്ഞത് ഒന്നര മിനിറ്റ് മുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്ക് മാത്രമേ ഫെയിസ്ബുക്ക് പണം നല്‍കാറുള്ളു. അതുകൊണ്ടുതന്നെ പോസ്റ്റ് ചെയ്തിരിക്കുന്ന പേജുകള്‍ക്ക് ഇതുകൊണ്ട് സാമ്പത്തിക ലാഭമൊന്നും ഉണ്ടാകില്ല. പക്ഷേ വൈറല്‍ വീഡിയോ അവയുടെ പലതിന്റെയും ലൈക്കുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഇബാദ് കൂട്ടിച്ചേര്‍ത്തു.