മണൽപ്പരപ്പിൽ പറക്കുന്ന പരവതാനി; സൗദി കുടുംബത്തിന്റെ വീഡിയോ വൈറൽ

കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ ആഘോഷമാക്കാനാണ് എല്ലാവർക്കും താൽപര്യം. അതിന് ആധുനിക സുഖസൗകര്യങ്ങൾ നിറഞ്ഞ സ്ഥലങ്ങളിൽ ചെന്ന് ആഘോഷിക്കുകയാണ് ഭൂരിഭാഗം പേർക്കും ഇഷ്ടം. എന്നാൽ അതിൽ നിന്ന് വ്യത്യസ്തരാവുകയാണ് സൗദി അറേബ്യയിൽ നിന്നുള്ള ഈ അറബി കുടുംബം.
 | 

ചെറുപ്പക്കാലങ്ങളിൽ പാളയിൽ നിരങ്ങി നീങ്ങുന്നതിന് സമാനമായി ഇവർ കണ്ടെത്തിയ മറ്റൊരു മാർഗമാണിത്. മരുഭൂമിയിലെ മണൽപ്പരപ്പിന് മീതെ പുതപ്പ് വിരിച്ച് ഒരറ്റം കാറിന് പിന്നിൽ കെട്ടി വലിച്ചാണ് ഈ കുടുംബം തങ്ങളുടെ ഒഴിവ് ദിനം ആഘോഷിച്ചത്. ഭാര്യയെയും മക്കളെയും പുതപ്പിൽ ഇരുത്തിയ ശേഷം ഇയാൾ കാർ ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോയ്ക്ക് വൻ സ്വീകരണമാണ് സോഷ്യൽ മാധ്യമങ്ങളിൽ ലഭിക്കുന്നത്.