സാക്ഷാല്‍ മഹേന്ദ്രസിംഗ് ധോനിയെ വരെ ഓടിക്കാന്‍ ചഹലിന് കഴിയും! വീഡിയോ കാണാം

അവസാന ഏകദിനത്തില് മികച്ച പ്രകടനത്തോടെ ഇന്ത്യ ന്യൂസിലാന്ഡിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ സോഷ്യല് മീഡിയയില് നിറയുന്ന മറ്റു ചില വാര്ത്തകള് കൂടിയുണ്ട്. ഇന്ത്യന് ക്രിക്കറ്റ് താരങ്ങള്ക്ക് സ്പെഷ്യലിസ്റ്റ് സ്പിന്നര് യുവേന്ദ്ര ചഹലിനെ പേടിയാണെന്നാണ് ഇതിലെ പ്രധാന വാര്ത്ത. സംഭവം അദ്ദേഹത്തിന്റെ ബൗളിംഗിനെയാണെന്ന് തെറ്റിധരിക്കരുത്. ഇത് ബൗളിംഗ് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യത്തിനാണ്. ചഹല് ടിവിക്ക് അഭിമുഖം നല്കേണ്ടി വരുമോയെന്നാണ് താരങ്ങളുടെ പേടി.
 | 
സാക്ഷാല്‍ മഹേന്ദ്രസിംഗ് ധോനിയെ വരെ ഓടിക്കാന്‍ ചഹലിന് കഴിയും! വീഡിയോ കാണാം

വെല്ലിംഗ്ടണ്‍: അവസാന ഏകദിനത്തില്‍ മികച്ച പ്രകടനത്തോടെ ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന മറ്റു ചില വാര്‍ത്തകള്‍ കൂടിയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുവേന്ദ്ര ചഹലിനെ പേടിയാണെന്നാണ് ഇതിലെ പ്രധാന വാര്‍ത്ത. സംഭവം അദ്ദേഹത്തിന്റെ ബൗളിംഗിനെയാണെന്ന് തെറ്റിധരിക്കരുത്. ഇത് ബൗളിംഗ് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യത്തിനാണ്. ചഹല്‍ ടിവിക്ക് അഭിമുഖം നല്‍കേണ്ടി വരുമോയെന്നാണ് താരങ്ങളുടെ പേടി.

ചഹല്‍ ടിവിക്ക് അഭിമുഖം നല്‍കാതെ ഡ്രസ്സിംഗ് റൂമിലേക്ക് ഓടിയൊളിക്കുന്ന മഹേന്ദ്ര സിംഗ് ധോനിയുടെ വീഡിയ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ തമാശയും വെളിയില്‍ വരുന്നത്. ധോനിയെ തന്റോ ഷോയില്‍ ഇന്റര്‍ വ്യൂ ചെയ്യാന്‍ ചഹല്‍ ക്ഷണിച്ചതോടെയാണ് അദ്ദേഹം ജീവനും കൊണ്ട് ഓടിയത്. അവസാനം ധോനിക്ക് പകരം ഹിറ്റ്മാനും നായകനുമായ രോഹിത് ശര്‍മ്മയെ ഇന്റര്‍വ്യൂ ചെയ്താണ് ചഹല്‍ ടിവി ന്യൂസിലാന്‍ഡ് പരമ്പര വിജയം ആഘോഷിച്ചത്.

വീഡിയോ കാണാം.