പിറന്നാൾ ആഘോഷത്തിനിടെ മുത്തശ്ശി മെഴുകുതിരി ഊതി; കാറ്റിന് പകരം പുറത്തു വന്നത് പല്ല്

ലൂയിസ് ബോണിറ്റോ എന്ന മുത്തശ്ശിയുടെ 102-ാം പിറന്നാൾ ആഘോഷം വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. മുത്തശ്ശിയുടെ പ്രായമല്ല ഇവിടെ വാർത്തയായിരിക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ ഒരു വീഡിയോയാണ്. മെഴുകുതിരി ഊതിക്കെടുത്തുന്ന മുത്തശ്ശിയുടെ രസകരമായ ഒരു വീഡിയോ.
 | 

മുത്തശ്ശിയുടെ 102-ാം പിറന്നാൾ ആഘോഷമാക്കാൻ തന്നെ കൊച്ചു മക്കൾ തീരുമാനിച്ചു. കേക്കിന് മുകളിൽ മെഴുകുതിരി കത്തിച്ച് കൊച്ചു മക്കൾ മുത്തശ്ശിക്ക് നൽകി. സന്തോഷത്തോടെ കേക്കു വാങ്ങിയ ശേഷം മെഴുകുതിരി കെടുത്തുന്നുതിന് വേണ്ടി മുത്തശ്ശി ഒന്നു ഊതി. കാറ്റിന് പകരം പുറത്തു വന്നത് മുത്തശ്ശിയുടെ കൃത്രിമ പല്ല്.

പല്ല് കയ്യിലെടുത്ത ശേഷം മുത്തശ്ശിയൊന്ന് ചിരിച്ചു. പല്ലില്ലാത്ത ആ ചിരിക്ക് കേക്കിനേക്കാൾ മധുരമുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പിറന്നാൾ ആഘോഷ വീഡിയോ വളരെ പെട്ടന്നു തന്നെ വൈറലാകുകയായിരുന്നു.

വീഡിയോ കാണാം.