ലോകത്തിലെ ഏറ്റവും ഗൗരവക്കാരനായ കുഞ്ഞിനെ കാണൂ

കുഞ്ഞുങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ വിടർന്ന ഒരു പൂവാകും എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക. വായ തുറന്നുളള നിഷ്കളങ്കമായ ആ പുഞ്ചിരിയ്ക്ക് മുന്നിൽ ഏത് കരിങ്കൽ ഹൃദയവും ഒന്നലിയും. വിശക്കുമ്പോഴോ വേദനിയ്ക്കുമ്പോഴോ മറ്റോ കരയുന്ന കുഞ്ഞുങ്ങൾ മറ്റെല്ലായ്പ്പോഴും സുസ്മേര വദനരായിരിക്കും.
 | 

ലോകത്തിലെ ഏറ്റവും ഗൗരവക്കാരനായ കുഞ്ഞിനെ കാണൂ

കുഞ്ഞുങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ വിടർന്ന ഒരു പൂവാകും എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക. വായ തുറന്നുളള നിഷ്‌കളങ്കമായ ആ പുഞ്ചിരിയ്ക്ക് മുന്നിൽ ഏത് കരിങ്കൽ ഹൃദയവും ഒന്നലിയും. വിശക്കുമ്പോഴോ വേദനിയ്ക്കുമ്പോഴോ മറ്റോ കരയുന്ന കുഞ്ഞുങ്ങൾ മറ്റെല്ലായ്‌പ്പോഴും സുസ്‌മേര വദനരായിരിക്കും. ആരെക്കണ്ടാലും നിഷ്‌കളങ്കമായി ചിരിക്കുന്ന കുഞ്ഞുങ്ങൾ മാലാഖമാരുടെ പ്രതിരൂപമായും നാം കണക്കാക്കുന്നു.

എന്നാലിതാ ഇവിടെ ഒരു വ്യത്യസ്തനായൊരു കുഞ്ഞ്. വല്ലാതെ നെറ്റി ചുളിച്ച് മുഖം വീർപ്പിച്ചിരിക്കുന്നു ഏഴെട്ട് മാസമുളള ഇവൻ. ലോകത്തെ മുഴുവൻ ദേഷ്യത്തോടെ നോക്കിയരിക്കുന്ന ഇവനെ ഒന്ന് ചിരിപ്പിക്കാൻ അച്ഛനുമമ്മയും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഈ ഗൗരവക്കാരിനിലും ഇടയ്ക്ക് ഒരു പുഞ്ചിരി ഒന്ന് മിന്നിമായുന്നുണ്ട്. ഏറെ ഹൃദ്യമായ ഒന്ന്. ഏതായാലും ആ ദൃശ്യം ഒന്ന് കണ്ടുനോക്കൂ.